മലയാള സിനിമയുടെ സ്വന്തം അമ്മയെത്തി ; കുറൂരമ്മ കാണാൻ

മുംബൈയിലെ പ്രശസ്ത നാടക ട്രൂപ്പായ സാരഥി തീയറ്റേഴ്സ് ഒരുക്കിയ “കുറൂരമ്മ”യുടെ ഇരുപത്തി അഞ്ചാമത് സ്റ്റേജിനായാണ് താക്കുർളിയിൽ വേദിയൊരുങ്ങത്. മുംബൈ സാരഥിയും ഗുരു നായർ പ്രൊഡക്ഷൻസും ചേർന്ന് താക്കുർളി മുത്തപ്പൻ മഠപ്പുര ട്രസ്റ്റിന്റെ സഹകരണത്തോടെയായിരിക്കും നാടകം അരങ്ങേറുക.

0

മുംബൈ നാടക വേദിയുടെ ചരിത്രത്തിലാദ്യമായി ഒരു നാടകം ഇത്രയധികം വേദികൾ പൂർത്തിയാക്കുമ്പോൾ ആഘോഷത്തിൽ പങ്കെടുക്കുവാനായി അനുഗ്രഹവുമായി മലയാള സിനിമാ തറവാട്ടിലെ അമ്മയായ കവിയൂർ പൊന്നമ്മ മുംബൈയിൽ എത്തി. മുംബൈയിലെ നാടക പ്രേമികൾക്ക് വിഷുക്കൈ നീട്ടമായി കാഴ്ച വയ്ക്കുന്ന ഈ പ്രദർശനവേളക്ക് സാക്ഷ്യം വഹിക്കാൻ മലയാള സിനിമയിലെ ദേശീയ അവാർഡ് ജേതാവ് സലീം കുമാറും, കവിയൂർ പൊന്നമ്മയോടൊപ്പം വേദി പങ്കിടും

സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നല്‍കി ഊട്ടിയുറക്കിയത് കവിയൂര്‍ പൊന്നമ്മയാണ്. തിരുവല്ലയ്ക്കടുത്ത കവിയൂര്‍ ഗ്രാമത്തിലെ ഒരു അഭിജാത കുടുംബത്തില്‍ ജനിച്ച പൊന്നമ്മ പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്.

കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത് . ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തുന്നത്. ആദ്യ ചിത്രത്തിൽ ഷീലയുടെ അമ്മയായി അഭിനയരംഗത്തെത്തിയ ഇവർ പിന്നീട് ധാരാളം അമ്മ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മുംബൈയിലെ പ്രശസ്ത നാടക ട്രൂപ്പായ സാരഥി തീയറ്റേഴ്സ് ഒരുക്കിയ “കുറൂരമ്മ”യുടെ ഇരുപത്തി അഞ്ചാമത് സ്റ്റേജിനായാണ് താക്കുർളിയിൽ വേദിയൊരുങ്ങത്. മുംബൈ സാരഥിയും ഗുരു നായർ പ്രൊഡക്ഷൻസും ചേർന്ന് താക്കുർളി മുത്തപ്പൻ മഠപ്പുര ട്രസ്റ്റിന്റെ സഹകരണത്തോടെയായിരിക്കും നാടകം അരങ്ങേറുക.

 

ദിനേശ് പള്ളത്ത് രചന നിർവഹിച്ച നാടകത്തിന്റെ സംവിധാന ചുമതല ദേവരാജനാണ്. മോഹൻ സിത്താര സംഗീതവും ആർട്ടിസ്റ് സുജാതൻ രംഗപാടവും നിർവഹിച്ചു. സന്തോഷ് സാരഥി, പ്രസാദ് ഷൊർണൂർ, രാജൻ, വിജയൻ പുല്ലാട്, ജനാർദ്ദനൻ, ഉഷാ നായർ, ശ്രുതി തുടങ്ങി മുംബൈയിലെ കലാകാരന്മാർ അണി നിരക്കുന്ന നാടകത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത് സന്തോഷ് കുമാറും പ്രോമോദ് പണിക്കരും ചേർന്നാണ്.

ഇന്ന് ഏപ്രിൽ 15ന് വൈകുന്നേരം 6 മണിക്ക് താക്കുർളി മഹിള സമിതി ഇംഗ്ലീഷ് ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും

_______________________________
സഹൃദയ നൽകി വരുന്ന നിർദ്ദനർക്കായുള്ള സൗജന്യ ഭക്ഷണ വിതരണത്തിൽ പങ്കാളികളായി സുമനസുകൾ
കേരള ഹൌസ് ഹാളിന്റെ വാടക പുനഃസ്ഥാപിച്ചു.
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
അരേ, ആജ് വിഷു ഹൈ നാ !!

LEAVE A REPLY

Please enter your comment!
Please enter your name here