അസീഫക്ക് നീതി തേടി മുംബൈയിലും പ്രതിഷേധം വ്യാപകം

രാജ്യമാകെ പ്രതിഷേധം ആളി കത്തുമ്പോൾ മുംബൈയിൽ വാഷിയിലും താനെയിലുമായി നൂറു കണക്കിനാളുകൾ കൂട്ടമാനഭംഗത്തിനെതിരെ പ്രതിഷേധ ധർണ നടത്തി

0

കത്വ പീനത്തിരയായി കൊല്ലപ്പെട്ട 8 വയസ്സുകാരിയായ അസീഫയ്ക്ക് നീതി തേടി നവി മുംബൈയിലെ വാഷി റെയിൽവേ സ്റ്റേഷന് സമീപവും താനെ റെയിൽവേ സ്റ്റേഷനിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടന്നു. വിഷു ദിനത്തിൽ വൈകീട്ട് 5 മണിക്ക് തിരക്കേറിയ നവി മുംബൈയിലെ റെയിൽവേ സ്റ്റേഷന് സമീപം നിരവധി പേർ ഐക്യദാർഡ്യം പ്രഖാപിച്ചു പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. ഇടതു പക്ഷ പുരോഗമന കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ നൂറു കണക്കിനാളുകൾ പങ്കെടുത്തു.

രാജ്യമാകെ കൂട്ടമാനഭംഗത്തിനെതിരെ പ്രതിഷേധം ആളി കത്തുകയാണ്. എട്ടു വയസുകാരി ആസിഫയെ മൃഗീയമായി മാനഭംഗപ്പെടുത്തി കൊല ചെയ്ത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് മുന്നിൽ ശിരസ് നമിക്കാതെ നീതി ലഭിക്കാനായി പ്രതിഷേധ പ്രകടനത്തിന് തെരുവിൽ ഇറങ്ങിയിരിക്കയാണ് മുംബൈയിലെ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനാ പ്രവർത്തകർ.

താനെ റെയിൽവേ സ്റ്റേഷനിൽ വൈകീട്ട് 7 മണിക്ക് നടന്ന പ്രതിഷേധ യോഗത്തിന് മുൻ മുഖ്യമന്ത്രി അശോക് ചവാൻ നേതൃത്വം നൽകി. ജോജോ തോമസ് തുടങ്ങി നിരവധി സാമൂഹിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
_____________________________
സഹൃദയ നൽകി വരുന്ന നിർദ്ദനർക്കായുള്ള സൗജന്യ ഭക്ഷണ വിതരണത്തിൽ പങ്കാളികളായി സുമനസുകൾ
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here