വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി

ശ്രീനാരായണഗുരു കോളേജില്‍ മൂന്നു വര്‍ഷം മുന്‍പ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി സഹകരിച്ച് മുംബൈ സര്‍വകലാശാലയുടെ അനുമതിയോടെ ആരംഭിച്ചിട്ടുള്ള തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർത്ഥികൾക്കാണ് അനുഗ്രഹമായത്.

0

മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ രംഗത്തിന് സാമൂഹിക പ്രതിബദ്ധയോടെ മികച്ച സേവനങ്ങൾ നൽകി മാതൃകയായ സംഘടനയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ശ്രീനാരായണ മന്ദിര സമിതി. ശ്രീനാരായണഗുരു കോളേജില്‍ മൂന്നു വര്‍ഷം മുന്‍പ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി സഹകരിച്ച് മുംബൈ സര്‍വകലാശാലയുടെ അനുമതിയോടെ ആരംഭിച്ചിട്ടുള്ള തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർത്ഥികൾക്കാണ് അനുഗ്രഹമായത്. കൂടാതെ സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതികളിലൂടെയാണ് മന്ദിര സമിതിയുടെ സേവനങ്ങൾ പ്രകീർത്തിക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖല കച്ചവടവത്കരിക്കപ്പെട്ട കാലഘട്ടത്തിൽ സാമൂഹിക സേവനം ഉറപ്പ് വരുത്തുന്നതോടൊപ്പം ഉയർന്ന വിജയ ശതമാനവും കാത്തു സൂക്ഷിക്കുവാൻ ഗുരുദേവന്റെ നാമത്തിൽ പ്രവർത്തിക്കുന്ന ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയുന്നുവെന്നത് ശ്ലാഘനീയമാണ്.

എം ഐ ദാമോദരൻ ചെയർമാൻ ആയ മന്ദിര സമിതിയുടെ മറ്റു സാരഥികൾ എൻ എസ് സലിംകുമാർ, എൻ ശശിധരൻ, എൻ മോഹൻദാസ്, ഓ കെ പ്രസാദ്, കെ നടരാജൻ തുടങ്ങിയവരാണ്.

സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സിലെ പുതിയ കോളേജ് കെട്ടിടത്തിനു മുകളില്‍ മൂന്നു നിലകള്‍ കൂടി പണിത് വിദ്യാഭ്യാസ മേഖല വികസിപ്പിക്കാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. താരാപ്പുരിലെ സമിതിയുടെ വക രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് സാങ്കേതിക വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. നവിമുംബൈയിലെ ഉള്‍വയില്‍ സിഡ്‌കോയില്‍നിന്ന് വാങ്ങിയിട്ടുള്ള സ്ഥലത്ത് ആരംഭിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിര്‍മാണവും ഉടനെ ആരംഭിക്കും. ന്യൂനപക്ഷ പദവി ലഭിച്ചതോടെ സമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മലയാളികള്‍ക്ക് 51 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ളത് മഹാ നഗരത്തിലെ മലയാളി സമൂഹത്തിനും അനുഗ്രഹമാണ്.
കനത്ത ചൂടില്‍ വെന്തുരുകി മുംബൈ മഹാ നഗരം
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
പ്ലാസ്റ്റിക് വിമുക്ത നഗരത്തെ പ്രോത്സാഹിപ്പിച്ചു അക്ബർ അക്കാദമി
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി

 

LEAVE A REPLY

Please enter your comment!
Please enter your name here