‘ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും

എല്ലാ ബുധനാഴ്ച രാത്രി 9.30 ന് പീപ്പിൾ ടിവിയിലും എല്ലാ ഞായറാഴ്ച രാവിലെ 7.30 ന് കൈരളി ടി വിയിലും

0

ഇന്ന് മുതൽ ഞായറാഴ്ചകളിലെ കൈരളി ടി വി യിലെ പ്രക്ഷേപണം കൂടാതെ എല്ലാ ബുധനാഴ്ചകളിലും രാത്രി 9.30 ന് ആംചി മുംബൈയുടെ വാർത്താധിഷ്ഠിത പരിപാടി പീപ്പിൾ ടി വി യിൽ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

 

കൂടുതൽ പുതിയ മുംബൈ വാർത്തകളും വിശേഷങ്ങളും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സമയ മാറ്റം. ആംചി മുംബൈയുടെ പീപ്പിൾ ടിവിയിലെ പ്രക്ഷേപണ സമയമാണ് ഇന്ന് മുതൽ ബുധനാഴ്ച തോറും പ്രൈം ടൈമായ രാത്രി 9.30 ന് ചാർട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ചകളിലെ കൈരളി ടി വി യുടെ സമയത്തിന് മാറ്റമില്ല. ഇതോടെ വാരാന്ത്യം വരെയുള്ള വാർത്തകളും വിശേഷങ്ങളും കൈരളി ടി വി പ്രക്ഷേപണം ചെയ്യുമ്പോൾ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള പുത്തൻ വാർത്തകൾക്കായി വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന നേട്ടവും സമയ മാറ്റത്തിന് പ്രചോദനമാണ്.

ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും

ആംചി മുംബൈ ഗുഡ് വിൻ ഗോൾഡൻ വോയ്‌സ്  സീസൺ 2  കൂടാതെ എല്ലാ ഭാഷക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഗുഡ് വിൻ ഗോൾഡൻ ഡാൻസ്,  എന്നിവയാണ് ഉടനെ  ആരംഭിക്കാനിരിക്കുന്ന രണ്ടു റിയാലിറ്റി ഷോകൾ. വൈവിധ്യങ്ങൾ നിറഞ്ഞ നൂതന റൗണ്ടുകളായിരിക്കും ഈ റിയാലിറ്റി ഷോകളിൽ മുംബൈയിലെ പ്രതിഭകൾക്കായി കാത്തിരിക്കുന്നത്.
മുഹമ്മദ് റാഫി ഫൌണ്ടേഷൻ ഫാമിലി മ്യൂസിക് ക്ലബ് & ചാരിറ്റി ഓർഗനൈസഷൻ കൈരളി ടി വി ആംചി മുംബൈയുടെ സഹകരണത്തോടെ, മുംബൈ, പുണെ, ഗോവ എന്നീ സ്ഥലങ്ങളിൽ റാഫി സ്റ്റാർ ഗ്ലോബൽ 2018 ഗാനാലാപന മത്സരവും സംഘടിപ്പിക്കുന്നു.
500 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആംചി മുംബൈയുടെ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. കൊട്ടിക്കലാശമായി നവംബറിൽ നടക്കുവാനിരിക്കുന്ന മെഗാ ഷോയിൽ ബോളിവുഡ് മലയാള സിനിമാ ടെലിവിഷൻ രംഗത്തെ പ്രശസ്തർ അണി നിരക്കും.
സാമൂഹിക പ്രതിബദ്ധതയുള്ള കർമ്മ പരിപാടികളുടെ ഭാഗമായി നഗരത്തിലെ  വിവിധ കുടുംബശ്രീ യൂണിറ്റുകളുമായി ചേർന്ന് സ്ത്രീശാക്തീകരണ പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനും  ആംചി മുംബൈ നേതൃത്വം നൽകുന്നുണ്ട്.  പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ  പ്രതാപ് നായർ ട്രസ്റ്റിയായ ശൈലജാ ചാരിറ്റബിൾ ഫൌണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ സഹൃദയ ചാരിറ്റബിൾ ഫൌണ്ടേഷൻ, ഗുഡ് വിൻ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേർന്ന് നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങളിലും  ആംചി മുംബൈ ഭാഗമാണ്.
____________________________________
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മാധ്യമ പുരസ്‌കാരം ജോൺ ബ്രിട്ടാസിന്
മഹാനഗരത്തിലെ വിഷു വിശേഷങ്ങളുമായി ആംചി മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here