More
    Homeജാഗ്രത; AI വോയ്‌സ് ക്ലോണിംഗ് തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ

    ജാഗ്രത; AI വോയ്‌സ് ക്ലോണിംഗ് തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ

    Array

    Published on

    spot_img

    കഴിഞ്ഞ ദിവസം ഡോംബിവ്‌ലി നിവാസിയായ മലയാളിക്കുണ്ടായ അനുഭവം നിരവധി പേർക്ക് ഉണ്ടായതായാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരുന്ന വാർത്തകൾ വെളിപ്പെടുത്തുന്നത്.

    ഇൻഡോർ കോളേജിൽ പഠിക്കുന്ന 19 വയസ്സുള്ള മകൾ സുരഭിയെ തട്ടിക്കൊണ്ടുപോയതായി ഒരു അജ്ഞാത നമ്പറിൽ നിന്നാണ് ‘അമ്മ സരിതയെ വിളിച്ചു പറയുന്നത്. “നിങ്ങളുടെ മകൾ ഞങ്ങളുടെ കൂടെയുണ്ട്. പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ ഇനി അവളെ നിങ്ങൾ കാണില്ല” .ഇതായിരുന്നു അജ്ഞാതന്റെ ഭീഷണി

    ഈ സമയം പശ്ചാത്തലത്തിൽ പെൺകുട്ടി കരയുന്നത് കേൾക്കാമായിരുന്നുവെന്ന് സരിത പറഞ്ഞു ‘അമ്മേ’ എന്ന സുരഭിയുടെ കരച്ചിൽ താൻ കൃത്യമായി കേട്ടുവെന്നും മൂന്ന് ലക്ഷം രൂപയാണ് ഇയാൾ മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

    തളർന്നു പോയ സരിത മകളുടെ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ചു വിവരമറിയിച്ചു. ഭർത്താവ് ഉടനെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപ് തന്നെ സരിത 50,000 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു കൊടുത്തു.

    ഏകദേശം ഒരു മണിക്കൂറിന് ശേഷം, മകളുടെ ഹോസ്റ്റലിലെത്തിയ ഭർത്താവിന്റെ ഫോൺ വന്നപ്പോഴാണ് ചതിക്കുഴി മനസിലായത്. അവൾ ഹോസ്റ്റലിൽ ഉറങ്ങുകയായിരുന്നെന്നും അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് പറഞ്ഞത്. AI- പവർ വോയ്‌സ് ക്ലോണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പാണിത്.

    പിന്നീട് സരിത ഇൻഡോർ പോലീസിന് നൽകിയ മൊഴിയിലും ഇതാവർത്തിച്ചു. “ഞാൻ കേട്ടത് എന്റെ മകളുടെ ശബ്ദം തന്നെയായിരുന്നു. അവളുടെ കരച്ചിലും എനിക്ക് കേൾക്കാമായിരുന്നു. അവർ അവളെ എന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചാണ് ഭർത്താവിനോട് പോലും ചോദിയ്ക്കാതെ പെട്ടെന്ന് പണം ട്രാൻസ്‌ഫർ ചെയ്തു കൊടുത്തത്”

    വീഡിയോ മോർഫിംഗ് തട്ടിപ്പിനെക്കാളും സങ്കീർണ്ണമായ പുതിയ തട്ടിപ്പാണ് AI വോയ്‌സ് ക്ളോണിങ്. ഇരകൾക്ക് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ പ്രിയപ്പെട്ടവരുടെ ശബ്ദം വ്യാജമായി പുനഃസൃഷ്ടിച്ചാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്-പവർ വോയ്‌സ് ക്ലോണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഈ പകൽക്കൊള്ള. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

    തട്ടിപ്പ് സംഘത്തിന് എങ്ങനെയാണ് ശബ്ദ സാമ്പിളുകളിൽ ലഭിക്കുന്നത് ?

    സോഫ്റ്റ്‌വെയർ സെക്യൂരിറ്റി കമ്പനിയായ McAfee നടത്തിയ ഒരു പഠനത്തിൽ, യഥാർത്ഥ ശബ്ദവുമായി 85% പൊരുത്തം സൃഷ്ടിക്കാൻ വെറും മൂന്ന് സെക്കൻഡ് ഓഡിയോ മതിയെന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയിലെ ഗവേഷകർ ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പ്രായപൂർത്തിയായവരിൽ പകുതിയിലേറെയും (53%) സോഷ്യൽ മീഡിയയിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും അവരുടെ ശബ്ദം പങ്കിടുന്നതായി കണ്ടെത്തി, കൂടാതെ AI വോയ്‌സ് തട്ടിപ്പിന് ഇരയായവരിൽ 77% പേർക്കും പണം നഷ്‌ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

    “ഡീപ്ഫേക്ക് ഓഡിയോയും വീഡിയോയും നിർമ്മിക്കാൻ വോയ്‌സ് ക്ലോണിംഗ് സോഫ്‌റ്റ്‌വെയർ സൗജന്യമായി ലഭ്യമായതിനാൽ ഇത്തരം കേസുകൾ വളരുകയാണ്”. സൈബർ ക്രൈം വിദഗ്തർ പറയുന്നു

    ഈ തട്ടിപ്പ് സംഘം കമ്പ്യൂട്ടർ വിദഗ്ദരോ കോഡർമാരോ ആകണമെന്നില്ല. ആർക്കും ഈ AI ടൂളുകൾ എളുപ്പത്തിൽ ഉപയോഗിക്കാനാകും. നമ്പറുകൾ നോക്കാനും സോഷ്യൽ മീഡിയയിൽ നിന്ന് ശബ്ദങ്ങൾ റെക്കോർഡ് ചെയ്യാനും കോളുകളായി പുനർനിർമ്മിക്കാനും കഴിയും. എന്നാൽ ഇവ സിന്തറ്റിക് അനുകരണങ്ങളാണ്, ശ്രോതാക്കൾ ശ്രദ്ധിച്ചാൽ ഇത് വ്യാജമാണെന്ന് തിരിച്ചറിയാനാകും

    തട്ടിക്കൊണ്ടുപോയെന്ന് തെളിയിക്കാനാണ് മകളുടെ കരച്ചിൽ വോയ്‌സ് ക്ലിപ്പ് ഉപയോഗിച്ച് അമ്മയെ കേൾപ്പിക്കുന്നത്. ഇതോടെയാണ് പെട്ടെന്ന് പരിഭ്രാന്തയായി എളുപ്പത്തിൽ കബളിപ്പിക്കപ്പെട്ടത്.

    സമാനമായ തട്ടിപ്പാണ് ലക്‌നൗ ആസ്ഥാനമായുള്ള സർക്കാർ ഉദ്യോഗസ്ഥനും നേരിട്ടത്. ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മകൻ മയക്കുമരുന്നുമായി പിടിക്കപ്പെട്ടെന്ന് പറഞ്ഞായിരുന്നു ഒരു അജ്ഞാത നമ്പറിൽ നിന്ന് ഫോൺ വന്നത്.

    മകൻ പോലീസ് സ്റ്റേഷനിലുണ്ടെന്ന് വിശ്വസിപ്പിച്ച സംഘം വിട്ടയക്കാൻ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ‘പാപ്പാ മുഝേ ബച്ചാ ലോ’ എന്ന് മകൻ കരഞ്ഞു പറയുന്നത് കേട്ടതോടെയാണ് രണ്ടാമതൊന്ന് ആലോചിക്കാതെ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുത്തത്.

    റിട്ടയേർഡ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ അനുഭവം വ്യത്യസ്തമായിരുന്നു. ഒരു അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ച ഫോൺ കോളിൽ പഴയ സുഹൃത്തായ വേണുവായിരുന്നു സഹായം അഭ്യർത്ഥിച്ചത്. താൻ ദുബായ് എയർപോർട്ടിലാണെന്നും തൻ്റെ സഹോദരി ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് മുംബൈയിലെ ആശുപത്രിയിൽ പണം നിക്ഷേപിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ രാജ്യാന്തര ട്രാൻസ്ഫറിലെ ചില പ്രശ്‌നങ്ങൾ കാരണം സാധിച്ചില്ലെന്നുമായിരുന്നു പറഞ്ഞത്.

    ശബ്ദം തന്റെ സുഹൃത്തിനെപ്പോലെയായിരുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ആവശ്യപ്പെട്ട 40000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പിന്നീട് ആശുപത്രി ഫീസിനായി 30,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതും കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതും.

    അതെ സമയം വാട്ട്‌സ്ആപ്പിൽ വീഡിയോ കോളിന് മറുപടി നൽകി വെട്ടിലായവർ നിരവധിയാണ്. പിന്നീട് സ്വന്തം നഗ്ന വീഡിയോകൾ പ്രചരിക്കാതിരിക്കാൻ കടം വാങ്ങി പണമടച്ച് തടിയൂരിവരിൽ മലയാളികൾ അടക്കമുള്ളവരുണ്ട്.

    ആൾമാറാട്ടത്തിനും ഐഡൻ്റിറ്റി മോഷണത്തിനും ഇലക്ട്രോണിക് റെക്കോർഡ് (ശബ്‌ദം) കൃത്രിമമായി ഉണ്ടാക്കുന്നതിനും മൂന്ന് വർഷം വരെ തടവും പിഴയും ഐടി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഈ കുറ്റവാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് സൈബർ അഭിഭാഷകർ പറയുന്നത്. കൂടാതെ, കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ പലരും മടി കാണിക്കുന്നതും കുറ്റവാളികൾക്ക് പ്രചോദനമാകുന്നു.

    Latest articles

    ആധാർ കാർഡിനായി ഹെൽപ്പ് ഡെസ്ക്

    ഡോംബിവ്ലി നായർ വെൽഫെയർ അസ്സോസിയേഷന്റെ മേൽനോട്ടത്തിൽ ആധാർ കാർഡിനുവേണ്ടി HELP DESK (ബയോമെട്രിക്സ് / പുതിയ കാർഡ് /...

    പുതിയ X ഉപയോക്താക്കൾ പണം നൽകണം; മാറ്റത്തിനൊരുങ്ങി ട്വിറ്റർ

    പ്രചാരത്തിൽ ഏറെ മുന്നിലുള്ള X (നേരത്തെ ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) ഉപയോക്താക്കൾക്ക് ഇനിമുതൽ പോസ്റ്റുകൾ എഴുതുന്നതിനും മറുപടി നൽകാനും പണം...

    ഇന്ത്യൻ രുചിക്കൂട്ടുകളുമായി ഭക്ഷ്യമേള നവി മുംബൈയിൽ

    നവി മുംബൈയിൽ കേരള സമാജം ഉൽവെ നോഡ് 21-ന് വൈകീട്ട് നാലുമുതൽ 10 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത് . കന്യാകുമാരി...

    ഡോംബിവലി ശാഖയ്ക്ക് പുതിയ പ്രസിഡന്റ്

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖായോഗത്തിന്റെ പുതിയ പ്രസിഡന്റായി കെ.വി.ദാസപ്പൻ അധികാരമേറ്റു. ഒരു വർഷത്തേക്കാണ് നിയമനം.മുൻ പ്രസിഡന്റ് രാജിവെച്ച്...

    More like this

    ആധാർ കാർഡിനായി ഹെൽപ്പ് ഡെസ്ക്

    ഡോംബിവ്ലി നായർ വെൽഫെയർ അസ്സോസിയേഷന്റെ മേൽനോട്ടത്തിൽ ആധാർ കാർഡിനുവേണ്ടി HELP DESK (ബയോമെട്രിക്സ് / പുതിയ കാർഡ് /...

    പുതിയ X ഉപയോക്താക്കൾ പണം നൽകണം; മാറ്റത്തിനൊരുങ്ങി ട്വിറ്റർ

    പ്രചാരത്തിൽ ഏറെ മുന്നിലുള്ള X (നേരത്തെ ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) ഉപയോക്താക്കൾക്ക് ഇനിമുതൽ പോസ്റ്റുകൾ എഴുതുന്നതിനും മറുപടി നൽകാനും പണം...

    ഇന്ത്യൻ രുചിക്കൂട്ടുകളുമായി ഭക്ഷ്യമേള നവി മുംബൈയിൽ

    നവി മുംബൈയിൽ കേരള സമാജം ഉൽവെ നോഡ് 21-ന് വൈകീട്ട് നാലുമുതൽ 10 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത് . കന്യാകുമാരി...