വരികൾക്കിടയിൽ – 7

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

മുംബൈ സാഹിത്യവേദി യുടെ നേതൃത്വത്തിൽ നെരൂളിൽ കഥയ്ക്കൊരു ദിവസം അരങ്ങേറി.

  • കൂട്ടത്തിൽ ചില കഥയില്ലായ്മകളും!!

തൃശൂർ പൂരം ബുധനാഴ്ച , ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

  • ഇതു ഞായറാഴ്ച വച്ചാലെന്താ. മുംബയ് മലയാളികളോട് കാണിക്കുന്ന ഈ ചിറ്റമ്മ നയത്തിനെതിരെ നമുക്ക് ആക്ഷൻ കൗൺസിൽ രൂപീകരിക്കണം.

വിടുവായത്തം പറയുന്ന പാർട്ടി നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ താക്കീത്.

  • ക്ഷമിക്കണം സാർ, പറഞ്ഞതൊക്കെ വിടുവായത്തം ആയിരുന്നെന്ന് മാധ്യമങ്ങളിലൂടെ പിന്നീടാണ് ഞങ്ങൾ അറിയുന്നത്.

കുമരകത്തെത്തി ആദ്യമൊക്കെ കൂടുവച്ച് കുഞ്ഞുങ്ങളെ വിരിയിച്ച് തിരിച്ചു പോയിരുന്ന പെലിക്കണുകൾ ഇപ്പോൾ പലതും ഇവിടെത്തന്നെ തുടരുന്നതായും പക്ഷി ശാസ്ത്രജ്ഞർ കണ്ടെത്തി .

  • പെലിക്കണുകൾ വരുന്നത് ബംഗാളിൽ നിന്നാണോ ?

ബാങ്കുകളിൽ നിന്നും ലോണെടുത്ത്  രാജ്യം വിടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഓർഡിനൻസായി .

  • ചിലർ ശത കോടികൾ ലോണെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നു , മറ്റു ചിലർ വെറും ആയിരങ്ങൾ ലോണെടുത്ത് തിരിച്ചടക്കാൻ കഴിയാതെ ലോകം വിടുന്നു

പെട്രോളിന് റിക്കാർഡ് വില, ലിറ്ററിന് 78.47 രൂപ .

LEAVE A REPLY

Please enter your comment!
Please enter your name here