ആദ്യ ചുംബനത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുംബൈ യുവത്വം

ചുംബിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന തെറ്റിദ്ധാരണയായിരുന്നു ചെറുപ്പത്തിലെന്നു ഒരു മിടുക്കി തുറന്നടിച്ചപ്പോൾ ചുംബിക്കാൻ പഠിച്ചത് കുപ്പിയിൽ നിന്നും വെള്ളം കുടിച്ചാണെന്ന് തെളിവോടെ ബോദ്ധ്യപ്പെടുത്തിയ കുസൃതികളും കൂട്ടത്തിലുണ്ടായിരുന്നു.

0

പ്രണയത്തിന്റെ കൈയ്യൊപ്പായി പരിഗണിക്കപ്പെടുന്ന ചുംബനത്തെ സ്വൽപ്പം ഗൗരവത്തോടെ കാണാൻ തന്നെയാണ് ചിലരെങ്കിലും ഇഷ്ടപ്പെടുന്നത് . നല്ലൊരു ചുംബനം വൈകാരികതയുടെ മാന്ത്രികലോകത്തേക്കുള്ള വാതിൽ തുറന്നു തരുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ലെന്ന പക്ഷക്കാരാണ് പലരും. ആദ്യ ചുംബനത്തിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കാനായി മുംബൈയിലെ യുവത്വം മനസ് തുറന്നപ്പോൾ നിറം പിടിപ്പിച്ച കഥകളുടെ ചുരുളുകൾ അഴിയുകയായിരുന്നു. ചുംബനത്തെക്കുറിച്ച് ഒരു പാട് ആശങ്ക ചെറുപ്പത്തിൽ ഉണ്ടായിരുന്നവരും മുംബൈയുടെ വീഥികളിൽ കാണാനായി.

ചുംബിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന തെറ്റിദ്ധാരണയായിരുന്നു ചെറുപ്പത്തിലെന്നു ഒരു മിടുക്കി തുറന്നടിച്ചപ്പോൾ ചുംബിക്കാൻ പഠിച്ചത് കുപ്പിയിൽ നിന്നും വെള്ളം കുടിച്ചാണെന്ന് തെളിവോടെ ബോദ്ധ്യപ്പെടുത്തിയ കുസൃതികളും കൂട്ടത്തിലുണ്ടായിരുന്നു. സാഹിൽ നടത്തിയ സർവേയിൽ ഇന്ന് വരെ കിസ്സ്‌ ചെയ്യാത്ത പുണ്യാളന്മാരും പതിവൃതകളും വരെ ഹാജർ ആയിരുന്നു. എന്നാൽ ആറാം ക്ലാസിൽ വച്ച് തന്നെ ആദ്യ ചുംബനത്തിന്റെ മെറിറ്റ്‌ ലിസ്റ്റിൽ പേര് വന്ന കാസനോവയുടെ അനുഭവം അവതാരകനെ തന്നെ ഞെട്ടിച്ചു കളഞ്ഞു. ഫസ്റ്റ് കിസ്സിന്റെ രസ തന്ത്രം ആവേശത്തിൽ പങ്കു വച്ചെങ്കിലും നാട്ടുകാർ ആരെങ്കിലും ഇത് കാണുമോയെന്ന് ആശങ്കപ്പെട്ട നിഷ്കളങ്ക ഭാവങ്ങളും ഈ സ്വപ്ന നഗരത്തിൽ കണ്ടു കിട്ടി.

 

ശ്വാസത്തിന്റെ ഗന്ധം, വൃത്തി, രുചി എന്നിവ ചുംബനത്തിന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകമാണെന്നാണ് ചിലരുടെ പക്ഷം. തുടക്കം എപ്പോഴും പതുക്കെ ആയിരിക്കുന്നതാണ് നല്ലതത്രെ. കവിളിൽ മൃദുവായ ആദ്യ ചുംബനത്തിനുശേഷം വേണം ചുണ്ടുകളിൽ, പിന്നീട് തീവ്രമായ ഫ്രഞ്ച് കിസ്സ്‌. പതുക്കെ പതുക്കെ വേണം കയറാൻ. മുംബൈയിലെ യുവത്വങ്ങൾക്ക് ചുംബനത്തെ കുറിച്ച് നിർവ്വചനങ്ങൾ അനവധി. എന്തായാലും ഒരു മാസത്തിനകം വീഡിയോ കണ്ടിറങ്ങിയവർ ലക്ഷങ്ങളാണ്.


പുതിയ സമയവുമായി ‘ആംചി മുംബൈ’
മകൻ തൈമൂറിന്റെ കാര്യത്തിൽ ഭയമുണ്ടെന്ന് കരീന
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here