പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)

0

പൂര പറമ്പിൽ ഇലഞ്ഞിത്തറ മേളത്തിന് തുടക്കം കുറിക്കുമ്പോൾ ലോകത്തെവിടെയായാലും തൃശൂർക്കാരന്റെ മനസ്സിലും മേളത്തിന്റെ താളങ്ങൾ കൊണ്ട് നിറയും. എന്നാൽ ഇക്കുറി  ഭീമൻ എൽ ഇ ഡി സ്‌ക്രീനിൽ തത്സമയ പ്രക്ഷേപണമൊരുക്കിയാണ് മുംബൈയിലെ തൃശൂർ സ്വദേശികൾ പൂരത്തിന്റെ ആവേശത്തെ മഹാനഗരത്തിലേക്കാനയിച്ചത്.

 

കല്യാൺ മെട്രോ മാളിലെ ഒന്നാം നിലയിലുള്ള ബാൾ റൂമിന്റെ ശീതികരിച്ച മുറിയിലിയിലേക്ക് പൂരപൊലിമ കൊണ്ട് വരുവാൻ വലിയ തയ്യാറെടുപ്പുകളാണ് സംഘാടകർ ഒരുക്കിയിരുന്നത്. മേളക്കാരും നെറ്റിപ്പട്ടം കെട്ടിയ ഫൈബർ ആനയും വെഞ്ചാമരവും മാത്രമല്ല പൂരപ്പറമ്പിൽ കിട്ടുന്ന ബലൂണുകൾ വരെ വിതരണം ചെയ്താണ് ഉത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ച്‌ പൂരങ്ങളുടെ പൂരത്തെ ഗഡികൾ ആഘോഷമാക്കിയത്.

നാട്ടിൽ പോയി പൂരത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന പൂരപ്രേമികളെ ഈ തത്സമയ കാഴ്ചയും ഒത്തുകൂടലും കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്

താളവും വാദ്യവും സംഗീതവും നിറവും ശബ്ദവും സമന്വയിക്കുന്ന പൂരക്കാഴ്ചകൾ നഗരത്തിലെ പുതിയ തലമുറയ്ക്ക് വിസ്മയിപ്പിക്കുന്ന മെഗാ ഷോ ആയിരുന്നു. തൃശ്ശൂർക്കാർ ഒരുക്കിയ തത്സമയ പൂരം കാണാൻ സാമൂഹിക സംകാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

 

നാട്ടിൽ പോയി പൂരത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്ന പൂരപ്രേമികളെ ഈ തത്സമയ കാഴ്ചയും ഒത്തുകൂടലും കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. എത്ര തിരക്കായാലും മുടങ്ങാതെ പൂരപ്പറമ്പിൽ എത്തിയിരുന്ന വാസുവേട്ടനും ഈ ആശയം തരക്കേടില്ലെന്ന അഭിപ്രായക്കാരനായി മാറി.

മലയാള നാടിന്റെ പൈതൃകവും സംസ്കാരവും ആഘോഷമാക്കുന്ന മഹാനഗരത്തിൽ മറ്റൊരു ആഘോഷം കൂടിയായി തൃശൂർ പൂരത്തിന്റെ തത്സമയക്കാഴ്ച. നഗരത്തിലെ ആഘോഷത്തിൽ പങ്കെടുക്കാൻ ഡോ ഉമ്മൻ ഡേവിഡ്, പോൾ പറപ്പിള്ളി,ശശി ദാമോദരൻ, അഡ്വ പദ്മാ ദിവാകരൻ, ബിജു രാമൻ, ശശികുമാർ നായർ, ഗോപി പിള്ള, ബാബു പുല്ലാനി, ആശിഷ് എബ്രഹാം തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഗോൾഡൻ വോയ്‌സ് ഫെയിം രാഹുൽ നായർ തൃശൂരിന്റെ സ്വന്തം ഗാനങ്ങൾ ആലപിച്ചു സദസ്സിനെ രസിപ്പിച്ചു. സിന്ധു നായർ ചടങ്ങുകൾ നിയന്ത്രിച്ചു.

പൂരപ്പറമ്പിലെ മേളങ്ങൾക്ക് പരിസമാപ്തിയായപ്പോൾ കൊട്ടിക്കലാശത്തിനായി ഒരുക്കിയിരുന്ന മുംബൈയിലെ മേളക്കാർ പൂരപ്രേമികളെ ഏറ്റെടുക്കുകയായിരുന്നു. അതോടെ ആഘോഷ ലഹരിയിൽ മറ്റൊരു പൂരപ്പറമ്പായി മാറുകയായിരുന്നു തൃശൂർ കൂട്ടായ്മ ഒരുക്കിയ വിഷു പൂരം. ചെയർമാൻ സുനിൽ കുമാറിന്റെ ആശയത്തെ സംഘടനയിലെ ഭാരവാഹികൾ ഏറ്റെടുത്തതോടെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിഷുപ്പൂരത്തിന് സാക്ഷാത്ക്കരമാകുകയായിരുന്നു. ഇ പി വാസു, ടി ആർ ചന്ദ്രൻ, സത്യൻ നമ്പറത്ത്, രവി നമ്പറത്ത്, സുധീർ, രവീന്ദ്രനാഥ്, പ്രേംലാൽ, തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് തൃശ്ശൂർ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ നന്മകൾ മറുനാടൻ മലയാളികളിക്ക് പകർന്നാടുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനായാണ് മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മ.

 

Watch highlights of the event in


സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
മയിൽപീലിക്കു മികച്ച തുടക്കം; 268 മാർക്കുമായി
സൂര്യാ മുരളീധരൻ ആദ്യ മത്സരാർത്ഥി

വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
കനത്ത ചൂടില്‍ വെന്തുരുകി മുംബൈ മഹാ നഗരം

LEAVE A REPLY

Please enter your comment!
Please enter your name here