വരികൾക്കിടയിൽ – 12

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

ചൈനയിൽ മോദിക്ക് പിരിമുറുക്കമെന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

  • അതിപ്പം നമ്മുടെ വീട്ടിലായാലും പെട്ടെന്നൊരാൾ കയറി വന്നാൽ പിരിമുറുക്കും മിക്സ്ചറും ഒക്കെ തന്നെയേ കാണൂ.

പ്രധാനമന്ത്രി ജുഡീഷ്യറിയെയും ഡൽഹി സർക്കാരിനെയും ഒരുപോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കെജ്രിവാൾ.

  • എന്നിട്ടും നിങ്ങൾക്ക്‌ പരാതിയാണല്ലോ പ്രധാനമന്ത്രിക്ക് പക്ഷപാതം ആണെന്ന് .

ലോകസുന്ദരി ഡയാന ഹെയ്ഡന് ഇന്ത്യൻ സൗന്ദര്യമില്ലെന്നു പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ ഡയാന.

  • പോട്ടെ മാഡം . മഹാഭാരത കാലത്തെ ഗൂഗിളിൽ സെർച്ച് ചെയ്‌തപ്പോൾ കണ്ടതായിരിക്കും മാഡത്തിന്റെ മുഖം. അതുകൊണ്ടുള്ള ഒരു കൺഫ്യുഷൻ

റിലയൻസിന് 3 മാസത്തെ ലാഭം 9345 കോടി, ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം

  • ഇത് പതിനായിരം കോടിയാക്കാൻ ഞങ്ങൾ പെട്രൊളിനും ഡീസലിനും എത്രരൂപ നൽകേണ്ടി വരും.

cartoon courtesy : thinkworth

സ്തംഭന സമരത്തിനെതിരെ ട്രോൾ മഴ
വരികൾക്കിടയിൽ – 10
കേരളീയ ക്ഷേത്ര ശില്പകലാ വൈഭവങ്ങളോട് കൂടിയ ക്ഷേത്രം അംബർനാഥിൽ (Watch Video)
പുതിയ സമയവുമായി ‘ആംചി മുംബൈ’
പൂരങ്ങളുടെ പൂരത്തെ മഹാനഗരത്തിലേക്കാവാഹിച്ചു പൂരപ്രേമികൾ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here