തരംഗിണി അവാർഡ്; മികച്ച നടൻ ടോവിനോ, നടി മംമ്ത മോഹൻദാസ് – ഒരു ഡസനിലേറെ ചലച്ചിത്ര ടെലിവിഷൻ പ്രവർത്തകർ പുരസ്‌കാര നിറവിൽ

മലയാളത്തിലെ ചലച്ചിത്ര ടെലിവിഷൻ പ്രതിഭകൾക്കായി തരംഗിണി വർഷം തോറും നൽകി വരുന്ന പുരസ്‌കാരം ഏറ്റു വാങ്ങുവാൻ ഒരു ഡസനിലേറെ കലാകാരന്മാരാണ് മുംബൈയിൽ എത്തുന്നത്

0

തരംഗിണി അവാർഡ് നിശയ്ക്കായി മുംബൈയിലെ മുളുണ്ട് കാളിദാസ ഓഡിറ്റോറിയത്തിൽ വേദി ഒരുങ്ങുന്നു. മലയാളത്തിലെ ചലച്ചിത്ര ടെലിവിഷൻ പ്രതിഭകൾക്കായി തരംഗിണി വർഷം തോറും നൽകി വരുന്ന പുരസ്‌കാരം ഏറ്റു വാങ്ങുവാൻ ഒരു ഡസനിലേറെ കലാകാരന്മാരാണ് മുംബൈയിൽ എത്തുന്നത്. മികച്ച നടനായി ടോവിനോ തോമസും നടിയായി മംമത മോഹൻദാസും സഹനടനായി ചെമ്പൻ വിനോദും, സഹനടിയായി അനു സിത്താരയും അടുത്ത ഞായറാഴ്ച മെയ് 13ന് നടക്കുന്ന പുരസ്‌കാര ചടങ്ങിൽ അവാർഡുകൾ ഏറ്റു വാങ്ങും. ഇവരെ കൂടാതെ ഇന്ദ്രൻസ്, വിജയരാഘവൻ, അനുശ്രീ, നാദിർഷാ, ലാൽ ജോസ്, രാജീവ് നായർ, ഗുഡ്നൈറ്റ് മോഹൻ, സായി കിരൺ, സൂചിത്രാ നായർ, ബാലു മേനോൻ, സീമ നായർ, നന്ദു പൊതുവാൾ, ഉമാ നായർ, ചിപ്പി, രഞ്ജിത്ത്, ആദിത്യൻ, രാഘവൻ, തുടങ്ങിയവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ.

തുടർന്ന് തരംഗിണി മ്യൂസിക് ഡാൻസ് ട്രൂപ്പ് അവതരിപ്പിക്കുന്ന സംഗീത ഹാസ്യ പരിപാടിയും ഉണ്ടായിരിക്കും. ഷോ ഇന്ത്യ എന്റർടൈൻമെന്റ് ആണ് മുംബൈയിൽ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് സംഘടിപ്പിക്കുന്നത്.

Venue: Mulund Kalidas Auditorium
Date : 13 May 2018 from 6.30 pm onwards


ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതിക്ക് അംബർനാഥിലും തുടക്കമായി
ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
സോനം കപൂർ വിവാഹിതയാകുന്നു; അണിയിച്ചൊരുക്കാൻ അനാമിക, പാർട്ടി ലീലയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here