വരികൾക്കിടയിൽ – 21

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

നാട്ടാന പരിപാലന നിയമം കർക്കശമാക്കി. ആനകളെ പീഡിപ്പിച്ചാൽ ജാമ്യമില്ലാ ശിക്ഷ.

  • ഏതെങ്കിലും ആന പരാതിയുമായി വന്നാൽ അതിന്മേൽ ഉടനടി നടപടി എടുക്കുന്നതായിരിക്കും . വ്യാജ ആരോപണമാണെങ്കിൽ ആനയ്ക്ക് മേൽ നടപടി എടുക്കാനും വകുപ്പുണ്ട്.

വിവാഹിതരാകേണ്ട. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാം. സുപ്രീം കോടതി

  • വിവാഹിതരായിട്ടും രണ്ടിച്ചു ജീവിക്കുന്നതിനേക്കാൾ ഭേദം തന്നെ.

ലൗ ജിഹാദിന് കാരണം പെൺകുട്ടികളുടെ വിവാഹപ്രായം 18 ആയി ഉയർത്തിയത്: മധ്യപ്രദേശ് ബി ജെ പി എം.എൽ .എ

  • ഇത്രമാത്രം അഭിപ്രായ സ്വാതന്ത്ര്യം ഉള്ള മറ്റൊരു രാഷ്ടീയ പാർട്ടി ലോകത്തെവിടെയും കാണില്ല. ആർക്കും എന്തും എപ്പോഴും വിളിച്ചു പറയാം.

കർണാടകയിൽ ബി ജെ പി യുടെ ജയം സുനിശ്ചിതമെന്ന് ചെങ്ങന്നൂരിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ.

LEAVE A REPLY

Please enter your comment!
Please enter your name here