ഔട്ട് ആകാത്ത ബച്ചൻ കപൂർ മാജിക് – Movie Review

ബോളിവുഡ് സിനിമ ലോകത്തിന് നൂതനമായ ആശയമാണ് ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ വരും കാല കളക്ഷനുകൾ ആയിരിക്കും ചിത്രത്തിന്റെ വിധി നിർണയിക്കുക.

0

അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രം പുറത്തിറങ്ങി. ഇതില്‍ അച്ഛനും മകനുമായിട്ടാണ് അമിതാഭ് ബച്ചനും ഋഷികപൂറും അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 102 വയസ്സും ഋഷി കപൂറിന്റെ കഥാപാത്രത്തിന് 75 ഉം ആണ് പ്രായം. ഗുജറാത്തിലെ പ്രശസ്തമായ ഒരു നാടകം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ആദ്യ വാര ബോക്സ് ഓഫീസ് കളക്ഷൻ 14 കോടി രൂപയാണ് . ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം നർമ്മത്തിൽ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 27 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന അമിതാഭും ഋഷിയും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. 102 വയസ്സുകാരനായ അഭിനയിക്കുന്ന അഭിതാഭിന്റെ കഥാപാത്രം ഉന്മേഷവാനായി ജീവിതം ആസ്വദിച്ചു ജീവിക്കുമ്പോൾ 75 വയസ്സായ മകനായി ഋഷി കപൂർ പ്രായത്തെ പരിതപിച്ചു കഴിയുന്ന കഥാപാത്രമായാണ് എത്തുന്നത്.

ബച്ചന്റെ സംസാരത്തിലെ അപാകതകൾ ഒഴിച്ചാൽ അഭിനയത്തിൽ തന്റേതായ കൈയ്യൊപ്പിടാൻ കഴിഞ്ഞു എന്ന് വേണം പറയാൻ. ഋഷി കപൂറും റോളിനോട് നീതി പുലർത്തി. ബോളിവുഡ് സിനിമ ലോകത്തിന് നൂതനമായ ആശയമാണ് ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ വരും കാല കളക്ഷനുകൾ ആയിരിക്കും ചിത്രത്തിന്റെ വിധി നിർണയിക്കുക.

 

102 Not Out
Cast:
 Amitabh Bachchan, Rishi Kapoor, Jimit Trivedi
Director: Umesh Shukla
Rating: 3/5


വാർദ്ധക്യം ആഘോഷമാക്കൻ അർബൻ ഹട്ടിൽ ഒരു ദിവസം
സഞ്ജുവായി ആരാധകരെ വിസ്മയിപ്പിച്ചു രൺബീർ കപൂർ

LEAVE A REPLY

Please enter your comment!
Please enter your name here