ശക്തമായ പ്രതിഷേധവുമായി മുംബൈ എഴുത്തുകാര്‍

0

മുംബൈ കേരള ഹൗസിന്റെ കോണ്‍ഫറന്‍സ് ഹാള്‍ വാടക വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തില്‍ മുംബൈയിലെ എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഡോംബിവ്‌ലിയില്‍ ജോന്ദലെ സ്‌കൂളില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. മുംബൈ കേരളാ ഹൗസ് സാംസ്‌കാരിക നിലയം ആക്കുക. വാടക വര്‍ദ്ധിപ്പിച്ച ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയം സന്തോഷ് പല്ലശ്ശന അവതരിപ്പിക്കുകയും യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. കേരള ഹൗസ് വിഷയത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായതായും, സിഡ്‌കോയുമായുള്ള കരാര്‍ ലംഘിക്കപ്പെട്ടതായും യോഗം വിലയിരുത്തി. സുരേഷ് വര്‍മ്മ പ്രതിഷേധത്തിനിടയായ സാഹചര്യങ്ങൾ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി. ചര്‍ച്ചയില്‍ ജി. വിശ്വനാഥന്‍ അധ്യക്ഷനായിരുന്നു. ശ്രീകാന്ത് നായര്‍, ഡോ. വേണുഗോപാല്‍, മനോജ് ജോണ്‍, അശോകന്‍ പി.പി., ജെയിംസ് മണലോടി, ബാബു മാത്യു, മാനസി, പി. വി. വാസുദേവന്‍, ടി. എന്‍. സുരേന്ദ്രന്‍, കെ. വിനയന്‍, ഇ.എസ്. സജീവന്‍, ഗിരിജ ചന്ദ്രന്‍, പി. വിശ്വനാഥന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ. വി. പവിത്രന്‍ നായര്‍ നന്ദി പറഞ്ഞു. യോഗം പാസ്സാക്കിയ പ്രമേയം ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് അയച്ചുകൊടുക്കും.

കൊടിയുടെ കളർ നോക്കി നിറം മാറുന്ന നേതാക്കളാണ് മുംബൈയുടെ ശാപമെന്ന് സാബു ഡാനിയൽ

ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)


LEAVE A REPLY

Please enter your comment!
Please enter your name here