അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.

ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ സഭ തുടങ്ങി വച്ച പദ്ധതിക്ക് ജനപിന്തുണ

0

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ്മാ സഭ ആവിഷ്കരിച്ച നവോദയ പദ്ധതിയുടെ മഹാരാഷ്ട്രയിലെ ബോധവത്കരണ പരിപാടി മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ താനെ മാർത്തോമ സിറിയൻ ചർച്ചിൽ ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ലക്ഷ്മി നാരായണൻ ത്രിപാഠി, ഡോ ഉമാ ചില്ലാൽ ഷെട്ടി, പാൽഘർ ജില്ലാ ഡെപ്യൂട്ടി കളക്ടർ പാണ്ഡുരംഗ് മഗാഡും, റെവ.ജി.ജി.തോമസ്, സീനിയർ ക്രൈം ബ്രാഞ്ച് ഓഫീസർ സഞ്ജു ജോൺ, റെവ തോമസ് കെ മാത്യു, ഡോ.റോയ് ജോൺ മാത്യു തുടങ്ങിയ പ്രമുഖർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.

സമൂഹം മാറ്റിനിർത്തുന്ന ഭിന്ന ലിംഗക്കാരുടെ സംരക്ഷണത്തിനും, അവർക്കു വേണ്ട മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കികൊടുക്കുവാനും വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുമെന്ന് ഡോ ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പാ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.


ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ സഭ തുടങ്ങി വച്ച പദ്ധതിക്ക് ജനപിന്തുണ


സമൂഹത്തിൽ ഭിന്നലിംഗക്കാർ നേരിടുന്ന അവഗണനയും, പ്രശ്നങ്ങളും ഇന്നും തുടരുന്നുവെന്നും, അവർക്കു വേണ്ട സ്നേഹവും, പരിഗണനയും നൽകേണ്ടത് സമൂഹമാണെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി അഭിപ്രായപ്പെട്ടു. കുടുംബത്തിനുപോലും വേണ്ടാത്തവരാണ് ഇതിൽപെടുന്ന പലരുമെന്നും, വിദ്യാഭ്യാസവും, ഉദ്യോഗവും ഇവർക്കെല്ലാം സ്വപ്നം മാത്രമാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. നവോദയ ചെയ്യുന്ന ഇത്തരം സാമൂഹിക സേവനങ്ങൾ പ്രശംസനീയമാണെന്നും ത്രിപാഠി കൂട്ടിച്ചേർത്തു.

സമൂഹത്തിൽ ഭിന്നലിംഗക്കാർ നേരിടുന്ന പ്രശനങ്ങൾക്കു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് ഡോ ഉമാ ചില്ലാൽ ഷെട്ടി അഭിപ്രായപ്പെട്ടു. ഭിന്ന ലിംഗക്കാരുടെ സംരക്ഷണത്തിന് നവോദയ എടുക്കുന്ന ഉത്തരവാദിത്വം ശ്ലാഘനീയമാണെന്നും ഉമ വ്യക്തമാക്കി.

ഭിന്ന ലിംഗക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ട നിയമ വശങ്ങളെക്കുറിച്ചു പാൽഘർ ജില്ലാ ഡെപ്യൂട്ടി കളക്ടർ പാണ്ഡുരംഗ് മഗാഡും, സീനിയർ ക്രൈം ബ്രാഞ്ച് ഓഫീസർ സഞ്ജു ജോണും സംസാരിച്ചു . നവോദയ ചെയ്തുവരുന്ന സാമൂഹിക സേവനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഡെപ്യൂട്ടി കളക്ടർ പ്രഖ്യാപിച്ചു.രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മേത്രോപ്പൊലീത്തയുടെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് സഭ സംഘടിപ്പിക്കുന്ന ഈ പദ്ധതി . ഇതിനായി കേരളത്തിൽ സ്ഥലം വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് ഡോ റോയ് ജോണ് മാത്യു പറഞ്ഞു.

Watch highlights in Amchi Mumbai on Sunday @ 7.30 am


ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമാ സഭ
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു
ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ; നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി

LEAVE A REPLY

Please enter your comment!
Please enter your name here