താരപ്രഭയിൽ തിളങ്ങി തരംഗിണി (Watch Video)

തരംഗിണി അവാർഡ് താര നിശയുടെ പ്രത്യേക സംപ്രേക്ഷണം ആംചി മുംബൈയിൽ ഉണ്ടായിരിക്കുന്നതാണ്

0

മുംബൈയിലെ മുളുണ്ട് കാളിദാസയിലെ നവീകരിച്ച ഓഡിറ്റോറിയത്തിലേക്ക് മലയാള സിനിമാ ടെലിവിഷൻ താരങ്ങൾ അണി നിരന്നപ്പോൾ തരംഗിണിയുടെ മുംബൈയിലെ ഈ വർഷത്തെ അവാർഡ് ദാന ചടങ്ങും തിളക്കമുള്ളതായി. മലയാളത്തിലെ ചലച്ചിത്ര ടെലിവിഷൻ പ്രതിഭകൾക്കായി തരംഗിണി വർഷം തോറും നൽകി വരുന്ന പുരസ്‌കാരം ഏറ്റു വാങ്ങുവാൻ ഒരു ഡസനിലേറെ കലാകാരന്മാരാണ് മുംബൈയിലെത്തി ചേർന്നത്. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം ടോവിനോ തോമസും മംമത മോഹൻദാസും സഹനടനായി ചെമ്പൻ വിനോദും, ഏറ്റു വാങ്ങി. വിജയരാഘവൻ, അനുശ്രീ, നാദിർഷാ, ലാൽ ജോസ്, രാജീവ് നായർ, ഗുഡ്നൈറ്റ് മോഹൻ, സായി കിരൺ, സൂചിത്രാ നായർ, ബാലു മേനോൻ, സീമ നായർ, നന്ദു പൊതുവാൾ, ഉമാ നായർ, ചിപ്പി, രഞ്ജിത്ത്, ആദിത്യൻ, രാഘവൻ, തുടങ്ങിയവരും മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരിൽ നിന്നും തരംഗിണി പുരസ്‌കാരങ്ങൾ കൈപ്പറ്റി.

തുടർന്ന് പ്രശസ്ത നർത്തകിയും സിനിമാ ടെലിവിഷൻ താരവുമായ സുധാ ചന്ദ്രനും സംഘവും അവതരിപ്പിച്ച നൃത്ത വിസ്മയം അരങ്ങേറി. തരംഗിണി മ്യൂസിക് ഡാൻസ് ട്രൂപ്പ് അവതരിപ്പിച്ച സംഗീത ഹാസ്യ പരിപാടിയും ചടങ്ങുകൾ കൊഴുപ്പിച്ചു. ഷോ ഇന്ത്യ എന്റർടൈൻമെന്റ് ആണ് മുംബൈയിൽ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് സംഘടിപ്പിച്ചത്. തരംഗിണി അവാർഡ് താര നിശയുടെ പ്രത്യേക സംപ്രേക്ഷണം ആംചി മുംബൈയിൽ ഉണ്ടായിരിക്കുന്നതാണ്


Watch Amchi Mumbai for the special telecast of Tharangini Award

ഇമ്പമുള്ള ഗാനങ്ങളുമായി മരുഭൂമിയിലെ മഴത്തുള്ളികൾ (Watch Video)
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here