നാട്ടിലെ നാലുകെട്ടുകൾക്ക് മുംബൈയിലും പ്രിയമേറുന്നു.

ചാംസ് ഗ്രൂപ്പിന്റെ കേരളാ വില്ലേജും ഗ്രാമത്തിന്റെ നടുമുറ്റവുമാണ് മഹാരാഷ്ട്രയിൽ കേരളീയ മാതൃകയിലുള്ള ഭവനങ്ങളുടെ വലിയ പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്ന രണ്ടു കെട്ടിട നിർമ്മാതാക്കൾ.

0

കേരളീയ മാതൃകയിലുള്ള പരമ്പരാഗത ഭവനങ്ങളോട് നഗരവാസികൾക്കും പ്രിയം കൂടി വരുന്നതായാണ് മുംബൈ നഗരം തെളിയിച്ചുകൊണ്ടിരിക്കുന്നത്

ഒരു കാലത്ത് സമ്പന്നർ മാത്രം സ്വന്തമാക്കിയിരുന്ന നാലുകെട്ടുകള്‍ ഇന്ന് സാധാരണക്കാര്‍ക്കും പ്രാപ്യമാവുന്ന രീതിയിൽ കെട്ടിട നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്തതോടെ ശാസ്ത്രീയമായി വിഭാവനം ചെയ്ത ഇത്തരം വീടുകൾ നൽകുന്ന പോസിറ്റീവ് എനർജി ഇതര ഭാഷക്കാർക്കിടയിലും പ്രിയമേറി വരികയാണ്

മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശി ശിവശങ്കർ ലത്തൂരെയെ ആദ്യം ആകർഷിച്ച ഘടകവും അത് തന്നെ. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയുടെ ഉടമയായ ലത്തൂരെ തിരക്കിട്ട നഗരജീവിതം നയിക്കുമ്പോഴും നാലുകെട്ട് സ്വന്തമാക്കിയതിന് പുറകിൽ ശില്പ ചാതുരി മാത്രമല്ല.

എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്താണ് സഹപാഠികളായ മലയാളികളോടൊപ്പം കോട്ടയത്തു വരുന്നത് . അന്ന് ഇത്തരം വീടുകൾ സന്ദർശിച്ചപ്പോൾ അഭികാമ്യം തോന്നിയെങ്കിലും മുംബൈയിൽ അത്തരമൊരു വാസത്തെ കുറിച്ച് ചിന്തിക്കാനേ കഴിഞ്ഞില്ല.

കേരളീയ നാലുകെട്ടുകളുടെ ഏറ്റവും ശാസ്ത്രീയവും ഭംഗിയാര്‍ന്നതുമായ ഭാഗം ത്രിമാന സ്വഭാവത്തോടു കൂടിയ സ്പെയ്സ് ഫ്രെയ്മില്‍ തീര്‍ത്ത പിരമിഡ് ആകൃതിയിലുള്ള നാലുകെട്ടു മേല്‍കൂരകളാണ്.

ഇന്ന് തന്റെ സ്വപ്ന ഭവനം സ്വന്തമാക്കാൻ കഴിഞ്ഞ ത്രില്ലിലാണ് ലാത്തൂരെ.

ഇത്തരം നാലുകെട്ടുകള്‍ ഒരു കാലഘട്ടം വരെ ഉയര്‍ന്ന ജാതിയില്‍പെട്ടവരുടെ ആഡംബര ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. എന്നാല്‍ വലിയ ആഡംബരങ്ങളില്ലാതെ നാലുകെട്ടിന്‍റെ സുഖം അനുഭവിക്കാന്‍ സാധിക്കുക എന്ന ലക്ഷ്യത്തോടെ വാസ്തുശാസ്ത്ര രീതിയില്‍ ചെറിയ നാലുകെട്ടു സ്വഭാവ ഗൃഹങ്ങളാണ് ഗ്രാമത്തിന്റെ നടുമുറ്റം പദ്ധതിയെന്ന് പ്രൊമോട്ടേഴ്സ് ആയ വിജയകുമാർ പിള്ളയും പ്രകാശ് നായരും പറയുന്നു.

നാലുകെട്ടിന് വീടുകളെ അപേക്ഷിച്ച് ധാരാളം സുഖവാസ പരിസ്ഥിതികള്‍ സൃഷ്ടിക്കാനാവും എന്നതാണ് പ്രത്യേകത . ഇത് തീര്‍ത്തും സത്യമാണെന്ന് അറിയുവാന്‍ ഇവയില്‍ താമസിച്ച് ബോധ്യപ്പെടുക തന്നെ വേണമെന്നാണ് ലാത്തൂരെയും സുഹൃത്തുക്കളും പറയുന്നത്

കല്യാണിൽ നിന്നും ഒരു വിളിപ്പാട് അകലെ ഹൈവേയോട് ചേർന്നുള്ള ഈ വീട് ഇന്ന് പ്രദേശത്തെ ഒരു സെൽഫി സ്പോട്ട് ആയി മാറിക്കഴിഞ്ഞു.

നാലുകെട്ടുകളെ സുഖവാസസ്ഥാനങ്ങളാക്കുന്നത് താപനിലയ്ക്കനുസരിച്ച് അതിനകത്ത് കാറ്റിന്‍റെ പ്രവാഹത്തിന്‍റെ അളവ് കൂടുതലാകുന്നു എന്നതാണ്. സൂര്യന്‍റെ കിരണങ്ങള്‍ നേരിട്ട് നടുമുറ്റത്തു പതിക്കുമ്പോള്‍ അതിനകത്തെ വായുമണ്ഡലം ഒട്ടാകെ ചൂടാകുന്നു. ഇപ്രകാരം ചൂടാകുന്ന വായു വികസിച്ച്, കനം കുറഞ്ഞ് നേരെ തുറന്നു കിടക്കുന്ന മേലോട്ട് ഉയരുന്നു. വായു ഉയര്‍ന്നു പോയ ഇടം നാലുകെട്ടിന്‍റെ പാര്‍ശ്വങ്ങളില്‍ നിന്നു വരുന്ന കാറ്റു കൊണ്ട് നിറയുന്നു. ഈ ഭാഗം വീണ്ടും ചൂടാവുമ്പോള്‍ വായു മേലോട്ട് ഉയര്‍ന്ന് കാറ്റ് രൂപപ്പെടുന്നു. ഈ പ്രക്രിയ നിരന്തരം ഉണ്ടാവുന്നതിനാലാണ് നാലുകെട്ടുകളിലെ വാസം സന്തോഷവും സൗഭാഗ്യവും നിറഞ്ഞു ഹൃദ്യമാകുന്നത്.

ചാംസ് ഗ്രൂപ്പിന്റെ കേരളാ വില്ലേജും ഗ്രാമത്തിന്റെ നടുമുറ്റവുമാണ് മഹാരാഷ്ട്രയിൽ കേരളീയ മാതൃകയിലുള്ള ഭവനങ്ങളുടെ വലിയ പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്ന രണ്ടു കെട്ടിട നിർമ്മാതാക്കൾ.


 

LEAVE A REPLY

Please enter your comment!
Please enter your name here