കല്യാൺ സ്റ്റേഷന് ശാപമോക്ഷം

പ്രതിദിനം ഏകദേശം അഞ്ചു ലക്ഷം യാത്രക്കാർ ദീർഘ ദൂര ട്രെയിനുകളിലും മൂന്ന് ലക്ഷം യാത്രക്കാർ ലോക്കൽ ട്രെയിനുകളിലുമായി യാത്ര ചെയ്ത് വരുന്ന കല്യാൺ മധ്യ റയിൽവേയുടെ ഏറ്റവും അധികം വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.

0

രാജ്യത്തെ ഏറ്റവും വൃത്തി ഹീനമായ സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയ കല്യാൺ റെയിൽവേ സ്റ്റേഷൻ പ്രാഥമിക സൗകര്യങ്ങളുടെ കാര്യത്തിലും വളരെ പുറകിലാണ്. പ്രതിദിനം ഏകദേശം അഞ്ചു ലക്ഷം യാത്രക്കാർ ദീർഘ ദൂര ട്രെയിനുകളിലും മൂന്ന് ലക്ഷം യാത്രക്കാർ ലോക്കൽ ട്രെയിനുകളിലുമായി യാത്ര ചെയ്ത് വരുന്ന കല്യാൺ മധ്യ റയിൽവേയുടെ ഏറ്റവും അധികം വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.

മുംബൈ റെയിൽവേ ഡിവിഷൻ മാനേജർ രവീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ പൂർത്തിയാക്കി തിരക്ക് പിടിച്ച റെയിൽവേ സ്റ്റേഷന്റെ പരിതാപകരമായ അവസ്ഥക്ക് പരിഹാരം കാണുവാൻ ശ്രമിക്കുന്നത്. രണ്ടു വർഷത്തിനകം പുതിയ പ്ലാറ്റുഫോമുകൾ നിർമ്മിക്കുക, പ്രത്യേക പാളങ്ങൾ ഒരുക്കി ദീർഘ ദൂര വണ്ടികൾക്ക് സുഗമമായ മാർഗമൊരുക്കുക തുടങ്ങിയവയാണ് 960 കോടി രൂപയുടെ വികസന പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ. പോയ വർഷം എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷനിൽ നടന്ന അത്യാഹിതത്തിന്റെ പശ്ചാത്തലത്തിലാണ് കല്യാൺ സ്റ്റേഷൻ നവീകരിക്കാനുള്ള നടപടികൾക്ക് സമ്മർദ്ദമേറിയത്.

കർജത്ത്, കസാര, സി.എസ്.ടി റൂട്ടുകൾക്കിടയിലെ തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതി സഹായകമാകും. കല്യാൺ ഈസ്റ്റിലുള്ള റെയിൽവേ യാർഡ് പരിസരത്ത് പുതിയ പ്ലാറ്റുഫോം നിർമ്മിക്കുന്നതിനായി കല്യാൺ യാർഡിലുള്ള കാർഷെഡ്ഡും റെയിൽവേയുടെ ഓഫീസുകളും പുതിയ സ്ഥലത്തേക്ക് മറ്റും.

വൃത്തിഹീനമായി കിടക്കുന്ന കല്യാണിലെ റെയിൽവേ സ്റ്റേഷൻ പരിസരം മോടിപിടിപ്പിക്കുന്ന പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. സ്മാർട്ട് സിറ്റി പദ്ധതിയിൽ സ്ഥാനം ലഭിച്ച കല്യാൺ-ഡോംബിവിലി നഗരസഭയും സംസ്ഥാന സർക്കാരും ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതോടെ കാലങ്ങളായി വികസനമില്ലാതെ ദുരിതമനുഭവിച്ചു കിടക്കുന്ന കല്യാൺ റെയിൽവേ സ്റ്റേഷന് ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് കല്യാൺ നിവാസികൾ.


അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ്
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.
വൃത്തിയിൽ മികച്ച റെയിൽവേ സ്റ്റേഷൻ; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് അനുമോദനം.
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here