More
    Homeമഹാരാഷ്ട്രയിൽ വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മറാഠാ നേതാവ് മനോജ് ജാരംഗെ പാട്ടീൽ

    മഹാരാഷ്ട്രയിൽ വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മറാഠാ നേതാവ് മനോജ് ജാരംഗെ പാട്ടീൽ

    Array

    Published on

    spot_img

    മറാത്ത സംവരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനം ഇക്കുറിയും പാലിച്ചില്ല. സമയ പരിധി അവസാനിച്ചതോടെ ആവർത്തിച്ചുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജനുവരി 20 മുതൽ പ്രതിഷേധ സമരം മുംബൈയിലേക്ക് വ്യാപിപ്പിക്കാനാണ് ഇക്കുറി തീരുമാനം

    ഇനി മുംബൈയിലേക്ക് മാർച്ച് ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് സമര സമിതി നേതാവ് മനോജ് ജാരംഗെ പാട്ടീൽ പറയുന്നത് .

    സംസ്ഥാനത്തെ ഗ്രാമങ്ങളിലെ നിരാഹാര സമരം അവസാനിപ്പിച്ച് അന്തർവാലിയിൽ നിന്ന് മുംബൈയിലേക്ക് കാൽനടയായി യാത്ര ചെയ്യാൻ അണികൾ തയ്യാറാകണമെന്ന് മറാത്ത സംവരണ പ്രസ്ഥാനത്തിന്റെ നേതാവ് ആഹ്വാനം ചെയ്തു. മുംബൈയിലേക്കുള്ള വഴിയെക്കുറിച്ചും പ്രതിഷേധത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും പാട്ടീൽ പങ്ക് വച്ചു

    ഇതിനായുള്ള തയ്യാറെടുപ്പുകൾക്കായി പാട്ടീൽ മറാത്ത പ്രക്ഷോഭകർക്ക് നിർദ്ദേശം നൽകി

    ജനുവരി 20ന് രാവിലെ 9ന് മനോജ് ജാരംഗേയ്‌ക്കൊപ്പം പതിനായിരക്കണക്കിന് പ്രതിഷേധക്കാർ മുംബൈയിലേക്ക് മാർച്ച് നടത്തുമെന്നാണ് അവകാശപ്പെടുന്നത്. മറാത്ത മോർച്ചയുടെ റൂട്ടിനെക്കുറിച്ചും ആസൂത്രണത്തെക്കുറിച്ചും മനോജ് ജാരംഗേ പാട്ടീൽ വിശദമായ വിവരങ്ങളാണ് വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടത്.

    സർക്കാർ ഇത് വരെ പ്രതികരിച്ചിട്ടില്ല.

    Latest articles

    രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം മാർച്ച് 31ന്

    നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട ഐരോളി-ഘൺസോളി ശാഖ ഗുരുമന്ദിരത്തിലെ രണ്ടാമത് ഗുരുദേവ പുനഃ...

    സാൻപാഡ മലയാളി സമാജം മെഡിക്കൽ ക്യാമ്പും, ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി.

    വാഷി ന്യൂ എറ ഹോസ്പിറ്റലുമായി ചേർന്നു സാൻപാഡ മലയാളി സമാജം മെഡിക്കൽ ക്യാമ്പും, ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി....

    ശിവസേനയിലെ മലയാളി പ്രതിനിധിയായി ശ്രീകാന്ത് നായർ

    താനെയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായ ശ്രീകാന്ത് നായരെ ശിവസേന കേരളവിഭാഗത്തിന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കോർഡിനേറ്റർ...

    മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം; മുംബൈയിൽ നിന്ന് നാസിക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം

    കേരളത്തിൽ നിന്ന് കഴിഞ്ഞ ദിവസം മുംബെ വിമാനത്താവളത്തിൽ എത്തി നാസിക്കിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. കസറയിൽ...

    More like this