More
    Homeമന്നം ജയന്തി ആഘോഷം; ആചാര്യ വന്ദന പദ്ധതി മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഉത്ഘാടനം ചെയ്തു

    മന്നം ജയന്തി ആഘോഷം; ആചാര്യ വന്ദന പദ്ധതി മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ഉത്ഘാടനം ചെയ്തു

    Array

    Published on

    spot_img

    താനെ നായർ വെൽഫെയർ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ 147 മത് മന്നം ജയന്തി ദിനം വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിക്കുന്നു.

    ജനുവരി 2 ന് വൈകുന്നേരം 6 മണിയ്ക്ക് താനെ വാഗ്ലെഎസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്ര പരിസരത്തു നിന്നും ഘോഷ യാത്രയായ , ശാന്തിനഗർ ചുറ്റി ശ്രീനഗർ വഴി റോയൽ ടവറിലെ നായർ ഭവനിൽ എത്തിച്ചേരുന്നു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പത്മഭൂഷൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ഛായാചിത്രവും വഹിച്ചു കൊണ്ടുള്ള ഘോഷ യാത്രയിൽ നൂറു കണക്കിന് നായർ സമുദായ അംഗങ്ങൾ അണിനിരക്കും. വൈകുന്നേരം 7.30ന് സമാജം ഓഫീസിൽ എത്തിച്ചേരും.

    തുടർന്ന് ആചാര്യ വന്ദനവും പുഷ്പാർച്ചനയ്ക്കും ശേഷം മന്നത്തിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ എല്ലാ അംഗങ്ങൾക്കും കൈമാറും. “എവിടെയൊക്കെ നായർ ഭവനമുണ്ടോ അവിടെയൊക്കെ മന്നത്ത് ആചാര്യനുണ്ട് .”എന്ന പദ്ധതിയുടെ ഭാഗമായാണ്‌ ഫോട്ടോകൾ എല്ലാ നായർ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നത്. ആയിരത്തിലധികം ഫോട്ടോകൾ ഇതിനോടകം തയ്യാറായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

    ഇതിന്റെ ഔപചാരിക ഉൽഘാടനം മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം നിർവഹിച്ചു. ചടങ്ങിൽ അസ്സോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. പുതുതായി ചുമതലയെടുത്ത NWA പ്രസിഡന്റ് ശ്രീകാന്ത് നായരെ മുഖ്യമന്ത്രി ഷാൾ അണിയിച്ച് അനുമോദിച്ചു.

    ഘോഷയാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സമുദായ അംഗങ്ങൾ ജനുവരി 2 ചൊവ്വാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ശ്രീനഗർ അയ്യപ്പക്ഷേത്രപരിസരത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്റ്‌ ശ്രീകാന്ത് നായർ അറിയിച്ചു. വിവരങ്ങൾക്ക് 8291655565,9821448888

    Latest articles

    മേളാമൃതം; വാദ്യമേളങ്ങളിൽ കുട്ടികളുടെ അരങ്ങേറ്റം നാളെ

    ഉല്ലാസ്‌നഗർ അയ്യപ്പപൂജസമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ തായമ്പക അരങ്ങേറ്റം നടക്കുന്നു. ഞായറാഴ്ച വൈകീട്ട് ഉല്ലാസ്‌നഗർ സനെ ഗുരുജി നഗറിലുള്ള അയ്യപ്പക്ഷേത്രസമുച്ചയത്തിൽ...

    താളം മേളം, മുംബൈയിൽ പാട്ടുകളുടെ കുടമാറ്റം

    തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും കാതിനമൃതായി ആസ്വാദകമനസുകളിൽ പെയ്തിറങ്ങി, വർണങ്ങളുടെ കുടമാറ്റം കണ്ണിനാനന്ദമായി വിസ്മയിപ്പിച്ചപ്പോൾ മുംബൈയിൽ സംഘടിപ്പിച്ച...

    ശ്രീമാൻ സ്മരണയിൽ മഹാനഗരം

    സാമൂഹികപ്രവർത്തകൻ, സംഘടനാനേതാവ്, പത്രപ്രവർത്തകൻ, സാഹിത്യകാരൻ എന്നീ മേഖലകളിൽ പേരെടുത്ത ‘ശ്രീമാൻ’ എന്നറിയപ്പെടുന്ന കെ.എസ്. മേനോന്റെ എട്ടാം ചരമദിന അനുസ്മരണയോഗം...

    നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് ; ചർച്ച ഫലം കണ്ടാൽ നിമിഷക്ക് ജീവിതം തിരികെ കിട്ടും

    യെമനിൽ ദൗർഭാഗ്യകരമായ കൊലക്കേസിൽ പ്രതിയായി വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട്...

    More like this