നൂറു മേനി വിജയവുമായി മലയാളി വിദ്യാലയങ്ങൾ മാതൃകയായി

0

ഈ വർഷത്തെ എസ് എസ് സി പരീക്ഷാഫലം പുറത്തു വന്നപ്പോൾ മികച്ച വിജയവുമായി നഗരത്തിലെ മലയാളി സ്‌കൂളുകളും തിളങ്ങി.

ഡോംബിവ്‌ലി സെന്റ് തെരേസ കോൺവെന്റ് ഹൈ സ്കൂളിന് ഇത് തുടർച്ചയായ പന്ത്രണ്ടാം വർഷമാണ് നൂറു ശതമാനത്തിന്റെ തിളക്കമാർന്ന വിജയം നില നിർത്തുവാനാകുന്നത്. മൊത്തം 168 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 109 പേർക്ക് ഡിസ്റ്റിംക്ഷനും 55 പേർക്ക് ഫസ്റ്റ് ക്ലാസും 4 പേർക്ക് സെക്കന്റ് ക്‌ളാസും ലഭിച്ചു. 17 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ വിജയം ഉറപ്പാക്കിയപ്പോൾ സോണി മിശ്ര 95.2% നേടി മുന്നിലെത്തിയെന്ന് പ്രിൻസിപ്പാൾ സിസ്റ്റർ മെർലിൻ പോൾ പറഞ്ഞു.

ബോറിവലി മലയാളി സമാജത്തിന്റെ ഉടമസ്ഥതയിലുള്ള വി കെ കൃഷ്ണമേനോൻ അക്കാദമി ആൻഡ് ജൂനിയർ കോളേജും നൂറു ശതമാനം നേടിയ മലയാളി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം നേടി മാതൃകയായി. 88.34 ശതമാനം വിജയയവുമായി പ്രഥം കാമേർക്കർ വിജയികളിൽ സ്‌കൂളിലെ പ്രഥമ സ്ഥാനീയനായി .


വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here