ആന്റണി പെരുമ്പാവൂരിന്റെ ഭാഗ്യ പരീക്ഷണം

സിനിമയെ പോലെ പരസ്യ ചിത്രങ്ങളിലും ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ

0

മോഹൻലാലിൻറെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെല്ലാം ആരും കാര്യമായി ശ്രദ്ധിക്കാത്തൊരു പൊതു ഘടകമുണ്ട്. കിലുക്കം മുതൽ ദൃശ്യം, ഒപ്പം, തുടങ്ങി പുലിമുരുകൻ മാത്രമല്ല പ്രണവ് മോഹൻലാലിൻറെ കന്നി ചിത്രമായ ആദിയിൽ വരെ ഒന്നോ രണ്ടോ സീനുകളിൽ വന്ന് ഈ പെരുമ്പാവൂർക്കാരൻ സാന്നിധ്യമറിയിക്കുന്നു. മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആന്റണി പെരുമ്പാവൂർ ആണ് ലാലിൻറെ ചിത്രങ്ങളിൽ ഭാഗ്യവുമായി എത്തുന്നയാൾ. സംഗതി പരസ്യമായതോടെ ആന്റണിക്ക് നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ മോഹൻലാൽ ചിത്രങ്ങളിൽ മാത്രമായി തന്റെ അതിഥി വേഷത്തിലൂടെയുള്ള ഭാഗ്യ പരീക്ഷണം  ഒതുക്കുവാനാണ് ആന്റണിക്ക് താല്പര്യം.

 ഈയിടെ പുറത്തിറങ്ങിയ നിറപറയുടെ പരസ്യ ചിത്രത്തിലും മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയെ പോലെ പരസ്യ ചിത്രങ്ങളേയും ഭാഗ്യം തുണക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും.


മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യത;
മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകർ. ജാഗ്രത വേണമെന്ന് പോലീസ്

കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം

LEAVE A REPLY

Please enter your comment!
Please enter your name here