മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ

ആരോഗ്യകരമായ ഭക്ഷണം, അന്തരീക്ഷം, പാചക സ്ഥലത്തെ വൃത്തി എന്നിവ കണക്കിലെടുത്താണ് ഹോട്ടലുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

0

BEST  KERALA RESTAURANTS IN MUMBAI
മലയാളത്തിന്റെ മഹാരുചികളുമായി നിരവധി ഹോട്ടലുകളാണ് മുംബൈ നഗരത്തിലുള്ളത്. ഇവിടുത്തെ ഓരോ തീൻമേശകൾക്കും സ്പെഷ്യൽ ആയ ചില ഐറ്റംസ് കാണാം. സ്വാദിഷ്ടമായ വിഭവങ്ങൾ വിളമ്പുന്ന  ഉന്നത നിലവാരമുള്ള  ഹോട്ടലുകളെ പരിചയപ്പെടുത്തുകയാണ് ഈ പേജിലൂടെ. ആരോഗ്യകരമായ ഭക്ഷണം, അന്തരീക്ഷം, പാചക സ്ഥലത്തെ വൃത്തി എന്നിവ കണക്കിലെടുത്താണ് ഹോട്ടലുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.


HOTEL ROYAL RASOI, Kharghar, Nerul
റോയൽ റസോയ് – ഖാർഘർ, നെരൂൾ,
ബെസ്റ്റ് ഓഫ് നോർത്ത് ഇന്ത്യൻ & സൗത്ത് ഇന്ത്യൻ

നവി മുംബൈയിലെ പ്രസിദ്ധമായ ഹോട്ടൽ ചെയിനാണ് ഖാർഘർ, നെരൂൾ എന്നിവടങ്ങളിലായി പ്രവർത്തിക്കുന്ന റോയൽ റസോയ്. പ്രശസ്തരുടെയും പ്രമുഖരുടെയും ഇഷ്ട ആഹാര കേന്ദ്രം കൂടിയാണ് ഈ മലയാളി ഹോട്ടൽ. സ്വാദിഷ്ടമായ നോർത്ത് ഇന്ത്യൻ ഭക്ഷണവും സൗത്ത് ഇന്ത്യൻ ഭക്ഷണവും ഒരു കുടക്കീഴിൽ ഒരുക്കിയാണ് റോയൽ റസോയ് ശ്രദ്ധ നേടിയത്.

Royal Rasoi
Plot No. 10, Shree Vighnaharta CHS,
Sector 2, Kharghar, Navi Mumbai,
Maharashtra – 400710

Royal Rasoi Marina
Shop No 48, Haware Centurion Mall, Seawoods (E),
Sector 19A, Nerul, Navi Mumbai,
Maharashtra – 400706 – Web :  www.royalrasoi.net 


ADIPOLI HOTEL, Kalyan West
അടിപൊളി – കല്യാൺ വെസ്റ്റ്      
സീ ഫുഡ് / പൊരിച്ച കോഴി

കേരളത്തിന്റെ പരമ്പരാഗത മാതൃകയിൽ പ്രത്യേകം പണി കഴിപ്പിച്ച ഈ ഹോട്ടലിനു മുംബൈയിൽ പകരക്കാരില്ല. രുചിയുടെ കാര്യത്തിൽ മാത്രമല്ല നിലവാരമുള്ള അന്തരീക്ഷവും കൂടി ഒരുക്കിയാണ് അടിപൊളി ഹോട്ടൽ മേഖലയിൽ വ്യത്യസ്തമാകുന്നത്. സ്വാദിഷ്ടമായ ഭക്ഷണത്തിന് പുറത്തു പോകുന്നവർക്കും, സുഹൃത്തുക്കൾക്ക് ഒരു മലയാളി ട്രീറ്റ് നൽകാൻ താല്പര്യമുള്ളവർക്കും ഇഷ്ട സ്ഥലമാണ് അടിപൊളി .

Adipoli, Next to Mohan Altezza,
Vasant Valley, Kalyan (W),
Thane, Maharashtra 42130 –  click here for Photo Gallery


BENZY HOTEL, Marol, Andheri
ബെൻസി ഹോട്ടൽ, മാരോൾ – അന്ധേരി
ചിക്കൻ 65

അന്ധേരി ഈസ്റ്റിൽ വിജയ നഗറിലാണ് ബെൻസി ഹോട്ടൽ. സ്വാദിഷ്ടമായ മലയാളി രുചിക്കൂട്ടുകൾക്ക് പ്രസിദ്ധമാണ് ഈ ഹോട്ടൽ. സ്‌പൈസി മട്ടൻ, കൂടാതെ മൃദുവായ അപ്പവും കൊടമ്പുളിയിൽ തയ്യാറാക്കിയ മീൻ കറിയും, ചെമ്മീൻ കറിയുമെല്ലാം മലയാളികളോടൊപ്പം ഇതര ഭാഷക്കാരെയും ആകർഷിക്കുന്ന ഇവിടുത്തെ പ്രത്യേക ആഹാരങ്ങളാണ്.

എന്നിരുന്നാലും ബെൻസിയിൽ പോയാൽ കേരളാ സ്റ്റൈലിൽ തയ്യാറാക്കിയ ചിക്കൻ 65 കഴിക്കാൻ മറക്കരുത്.

Hotel Benzy Palace
Vijay Nagar, Marol Maroshi Road
Andheri East, Mumbai – http://www.benzysrestaurant.com


സഞ്ജുവായി പൊരുത്തപ്പെടാൻ രൺബീറിന് കഴിഞ്ഞിരുന്നില്ലെന്ന് സംവിധായകൻ; പിന്നീടെന്ത് സംഭവിച്ചു?
രാജ്യത്തെ ആദ്യ ഉല്ലാസകപ്പൽ മുംബൈയിൽ നിന്നും ഗോവയിലേക്ക്
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here