ഇതര സംസ്ഥാന മലയാളി വ്യവസായ സംരംഭകർക്കുള്ള പുരസ്‌കാരങ്ങളുമായി കൈരളി ടി വി.

0
മലയാള ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ഇതര സംസ്ഥാന മലയാളി വ്യവസായ സംരംഭകർക്ക് പുരസ്‌കാരങ്ങളുമായി കൈരളി ടിവി എത്തുന്നു. കൈരളി ടിവി എന്‍ആര്‍കെ ഓന്‍ട്രപ്രെണര്‍ അവാര്‍ഡ് 2018’ മുംബൈ വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേര്‍ന്നാണ് പ്രാവര്‍ത്തികമാക്കുന്നത്.
 മികച്ച ബിസിനസ് വ്യക്തിത്വങ്ങള്‍ക്കുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, യുവ സംരംഭകർക്കുള്ള  യംഗ് ഓണ്‍ട്രപ്രെണര്‍ അവാര്‍ഡ്,  വനിതാ സംരംഭകരെ ആദരിക്കുന്ന വിമെന്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്, ഇന്ത്യയിലെവിടെയെങ്കിലും വന്‍ നിക്ഷേപം നടത്തി വിജയം കൊയ്ത എന്‍ആര്‍കെകളായ സംരംഭകർക്കുള്ള ഇൻവെസ്റ്റർ  ഓഫ് ദി ഇയർ അവാര്‍ഡ്,  ബിസിനസ് രംഗത്ത് സമഗ്ര സംഭാവനകൾ നല്‍കിയ സംരംഭകർക്കുള്ള സ്‌പ്യെഷല്‍ ജൂറി അവാര്‍ഡ് എന്നിങ്ങനെ അഞ്ച് അവാര്‍ഡുകളാണ് ഇതര സംസ്ഥാന മലയാളികൾക്കായി നൽകുന്നത്  
 
 ജനകീയ നാമനിര്‍ദ്ദേശങ്ങളിലൂടെയാണ് അവാർഡുകൾ  തിരഞ്ഞെടുക്കുന്നത്. ജ്യോതി ലബോറട്ടറിസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം പി രാമചന്ദ്രന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. എല്‍.ഐ.സി എംഡി ബി വേണുഗോപാല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഗോകുല്‍ ദാസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് കെ കെ നമ്പ്യാര്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറി എം കെ നവാസ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
 
ജൂൺ 17 ന്മുംബൈയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ധനമന്ത്രി തോമസ് ഐസക്,  കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ്, മുൻ മന്ത്രി പി. കെ ശ്രീമതി ടീച്ചർ, ചലച്ചിത്ര താരം മധു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. 
 

കാര്‍ഷിക പ്രതിഭകളെ ആദരിക്കുന്ന കതിര്‍ അവാര്‍ഡ്, ആതുരസേവനരംഗത്ത് സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്ന ഡോക്ടേഴസ് അവാര്‍ഡ്, മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്നോടെക് അവാര്‍ഡ്, യുവവനിതാ സംരംഭകര്‍ക്ക് നല്‍കുന്ന ജ്വാല അവാര്‍ഡ്, ശാരിരിക വെല്ലുവിളികളെ അതിജീവിച്ച് നേട്ടങ്ങള്‍ കൊയ്തവരെ ആദരിക്കുന്ന ഫീനിക്‌സ് പുരസ്‌കാരം, എന്‍ആര്‍ഐ ബിസിനസ് അവാര്‍ഡ് എന്നിങ്ങനെ കേരളസമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് പുറമേയാണ് എന്‍ആര്‍കെകളെ ആദരിക്കുന്ന പുതിയ പുരസ്‌കാരവുമായി കൈരളിയെത്തുന്നത്.


വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
മധു, ജോൺ ബ്രിട്ടാസ് തുടങ്ങി സിനിമാ ടെലിവിഷൻ മേഖലയിലെ നിരവധി പ്രമുഖർക്ക് മുംബൈയിൽ പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here