മുംബൈ മലയാളികൾക്കൊരു കറുത്ത വെള്ളിയാഴ്ച

വേർപാടിന്റെ നൊമ്പരം പേറി നിരവധി വേണ്ടപ്പെട്ടവർ

5

ഇന്ന് മുംബൈ മലയാളികൾക്ക് ദുഃഖ വെള്ളിയാഴ്ചയാണ്. ഉറ്റവരോ സുഹൃത്തുക്കളോ ആയ നിരവധി പേരാണ് ഇന്നത്തെ ദിവസം വിട ചൊല്ലിയത്. മരണം സംഹാര താണ്ഡവമാടിയ ഒരു കറുത്ത വെള്ളിയാഴ്ചയായി ഇന്നത്തെ ദിവസം മലയാളി മനസുകളിൽ ഒരു നൊമ്പരമായി തുടരും.

ഡോംബിവ്‌ലി സക്കാറാം കോംപ്ലക്സിൽ താമസിക്കുന്ന സാമൂഹിക പ്രർത്തകനായ ശ്രീകുമാറിന്റെ മരണ വാർത്ത കേട്ടാണ് നഗരമുണർന്നത്. സ്ഥലത്തെ നായർ സമാജം കൂടാതെ മലയാളി സമാജത്തിലും സജീവ പ്രവർത്തകനായിരുന്നു അകാലമരണം പ്രാപിച്ച ശ്രീകുമാർ.

കാർഘറിൽ താമസിക്കുന്ന സുമേഷ് പത്മനാഭന്റെ വേർപാട് ഹൃദയ സ്തംഭനം  മൂലമായിരുന്നു. സുരേഷിന് ഭാര്യയും രണ്ട് ആൺമക്കളുമാണ്. JNPT യീൽ ഉദ്യോഗസ്ഥനായിരുന്ന സുമേഷിൻറെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ഖാർഘറിലെ സുഹൃത്തുക്കളും ബന്ധുക്കളും.

ഖാർഘറിൽ തന്നെ താമസിച്ചിരുന്ന ഭരതന്റെ അപകട മരണം സംഭവിച്ചതും ഇന്ന് തന്നെ. സാമൂഹിക പ്രവർത്തകയായ ബിജലിയുടെ ഭർത്താവായ ഭരതൻ ഇന്നലെ ഒരപകടത്തിൽ പെട്ട് CBD എം ജി എം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മീരാ റോഡ് ഈസ്റ്റിൽ താമസിക്കുന്ന സാനി പിള്ളയുടെ ‘അമ്മ തങ്കമണിയും ഇന്ന് മരണപ്പെട്ട മുംബൈയിലെ മലയാളികളിൽ പെടും.

സി.ബി.ഡി.യിൽ വസിക്കുന്ന ഗോവിന്ദൻകുട്ടിയുടെ മകൾ ലിജിതാ ഗോവിന്ദൻകുട്ടി അമേരിക്കയിൽ വച്ച് മരണമടഞ്ഞ വിവരവും അറിഞ്ഞത് ഇന്നത്തെ വെള്ളിയാഴ്ച തന്നെ. അമേരിക്കയിൽ ഉപരി പഠനത്തിനായി പോയതായിരുന്നു ലിജിത.

പൂനെയിൽ വച്ചു അപകട മരണം സംഭവിച്ച ആർഷിത് മോഹൻ നാസിക് നിവാസിയായ എം കെ മോഹന്റെ മകനാണ്. ജീവിച്ചു തുടങ്ങിയവരും, ജീവിച്ചു മതിവരാത്തവരുമായ ഇവരെല്ലാം അകാലത്തിൽ വിട പറഞ്ഞതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.


കനത്ത മഴ; ജാഗ്രത വേണമെന്ന് അധികൃതർ
അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ് .

5 COMMENTS

  1. സി.ബി.ഡി.യിലെ ഗോവിന്ദൻകുട്ടിയുടെ മകൾ അമേരിക്കയിൽ വച്ച് മരണമടഞ്ഞു എനാന വിവരവും ഇന്നാണ് അറിഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here