കൈരളി ടി വി എൻ ആർ കെ അവാർഡ്  ധനമന്ത്രി തോമസ് ഐസക് വിതരണം ചെയ്തു

0
മുംബൈ ലീല ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ   ധന മന്ത്രി തോമസ്  തോമസ് ഐസക് വിതരണം ചെയ്തു. മുൻ മന്ത്രി പി കെ ശ്രീമതി, കൈരളി ടി വി  മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ചലച്ചിത്ര താരം മധു,  എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ കൂടാതെ വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളായ കെ കെ നമ്പ്യാർ, ഗോകുൽദാസ്, എം കെ നവാസ് എന്നിവർ വേദി പങ്കിട്ടു.
മുംബൈ വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ  മികച്ച ബിസിനസ് വ്യക്തിത്വങ്ങള്‍ക്കുള്ള ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, യുവ സംരംഭകർക്കുള്ള  യംഗ് ഓണ്‍ട്രപ്രെണര്‍ അവാര്‍ഡ്,  വനിതാ സംരംഭകരെ ആദരിക്കുന്ന വിമെന്‍ ഓണ്‍ട്രപ്രണര്‍ അവാര്‍ഡ്,  എന്നിങ്ങനെ 7  പുരസ്‌കാരങ്ങളാണ്  ഇതര സംസ്ഥാന മലയാളികൾക്കായി നൽകിയത് . 
 
ഡോ  എ വി അനൂപ് , അമൃത നായർ, ബേനസീർ അബ്ദുൽ നാസർ, ഗണേഷ് കുമാർ, ഗോകുലം ഗോപാലൻ , പി കെ നമ്പ്യാർ, ബൈജു രവീന്ദ്രൻ എന്നിവരാണ് പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങിയ വ്യവസായികൾ. 
 
കേരളത്തിന് പുറത്തുള്ള വ്യവസായ  സംരംഭകർക്കായി സംഘടിപ്പിച്ച  ചടങ്ങിനെ ആവേശത്തോടെയാണ് വ്യവസായ സമൂഹം സ്വീകരിച്ചത്.  
 
ജനകീയ നാമനിര്‍ദ്ദേശങ്ങളിലൂടെയാണ് അവാർഡുകൾ  തിരഞ്ഞെടുത്തത്. ജ്യോതി ലബോറട്ടറിസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം പി രാമചന്ദ്രന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 
 
LIC  മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ  വേൾഡ്  മലയാളി കൗൺസിലിൽ നിന്നും ചെയര്‍മാന്‍ ഗോകുല്‍ ദാസ്,  പ്രസിഡന്റ് കെ കെ നമ്പ്യാര്‍, സെക്രട്ടറി എം കെ നവാസ് എന്നിവരായിരുന്നു  ജൂറി അംഗങ്ങൾ.

Watch Special Report in AMCHI MUMBAI

EVERY  Sunday @ 7.30 am in KAIRALI TV
Every Wednesday @ 9.30 pm in PEOPLE TV


ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

 

LEAVE A REPLY

Please enter your comment!
Please enter your name here