ആഘോഷമാക്കി പ്രവേശനോത്സവം

മുംബൈയിൽ നൂറിലധികം കേന്ദ്രങ്ങളിൽ മലയാളി സമാജങ്ങളുടെ സഹകരണത്തോടെ നടന്ന  മലയാളം മിഷൻ പ്രവേശനോത്സവത്തിൽ സജീവ സാന്നിധ്യം. 

0
മുംബൈയിൽ നൂറിലധികം പഠന കേന്ദ്രങ്ങളിൽ   മലയാളം മിഷൻ മുംബൈ ഘടകത്തിന്റെ കീഴിൽ പ്രവേശനോത്സവം നടന്നു. കഥയും കവിതയും പാട്ടും നൃത്തവുമായാണ്  പുതിയ അദ്ധ്യായന വർഷത്തിലേക്ക് മറുനാട്ടിലെ മലയാളം വിഷൻ വിദ്യാർത്ഥികൾ ചുവടു വച്ചത്.
എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളമെന്ന ആശയം ഉൾക്കൊണ്ടാണ്  മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഗൃഹസന്ദർശന വാരം അരങ്ങേറിയത്. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി വിവിധ മലയാളി സമാജങ്ങളുടെ നേതൃത്വത്തിൽ  ആയിരക്കണക്കിന് മലയാളികൾ മുന്നിട്ടിറങ്ങി. ഇതോടെ എഴുനൂറിലധികം  പുതിയ പഠിതാക്കളെയാണ്  കണ്ടെത്താൻ കഴിഞ്ഞതെന്ന്   മലയാളംമിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത്് പറഞ്ഞു.
മുംബൈയിൽ നൂറിലധികം കേന്ദ്രങ്ങളിൽ മലയാളി സമാജങ്ങളുടെ സഹകരണത്തോടെ നടന്ന  മലയാളം മിഷൻ പ്രവേശനോത്സവത്തിൽ സജീവ സാന്നിധ്യം.
നെരൂൾ, മാട്ടുംഗ, പൻവേൽ, ഡോംബിവ്‌ലി, ഉല്ലാസ്‌നഗർ, ഐരോളി , താനെ, കല്യാൺ, ചെമ്പൂർ, കാമോത്തേ ഖാർഘർ, വസായ് തുടങ്ങി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന പ്രവേശനോത്സവത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.


മയിൽ‌പ്പീലി അടുത്ത ഘട്ട മത്സരം ഓഗസ്റ്റ് 12ന്
മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈ മലയാളികൾ

 


LEAVE A REPLY

Please enter your comment!
Please enter your name here