ഗുരുസ്മരണയിൽ നൃത്താഞ്ജലി

നൃത്ത രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഗുരു ഗോപിനാഥിന്റെ കീഴിൽ പത്തു വർഷത്തോളം നൃത്തം അഭ്യസിച്ചിട്ടുള്ള സജീവ് ഗുരുവിനോടൊപ്പം അവസാന സ്റ്റേജിലും കൂടെയുണ്ടായിരുന്നു.

0

ഗുരു ഗോപിനാഥിന്റെ ജന്മ വാർഷികവേളയിലാണ് നൃത്താർച്ചന അർപ്പിച്ചു ഡോ സജീവ് നായർ വട്ടിയൂർക്കാവ് നടന ഗ്രാമ വേദിയെ ധന്യമാക്കിയത്. ഗുരുവിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ നടന്ന ജയന്തി ആഘോഷത്തിൽ ഡോ സജീവ് നായരും സംഘവും ഭസ്മാസുര മോഹിനി എന്ന നൃത്ത ശിൽപം അവതരിപ്പിച്ചു. നടന ഗ്രാമത്തിൽ നൃത്തത്തിന്റെ കൗൺസിൽ അംഗവും ഉപദേശകനുമാണ് സജീവ് നായർ.

നൃത്ത രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഗുരു ഗോപിനാഥിന്റെ കീഴിൽ പത്തു വർഷത്തോളം നൃത്തം അഭ്യസിച്ചിട്ടുള്ള സജീവ് ഗുരുവിനോടൊപ്പം അവസാന സ്റ്റേജിലും കൂടെയുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സിൽ ഉറക്കത്തിൽ നിന്ന്‌ വിളിച്ചുണർത്തി വേഷമണിഞ്ഞ്‌ അരങ്ങേറിയ ഗുരു ഗോപിനാഥിന്റെ കലാസപര്യ എഴുപത്തി ഒമ്പതാമത്തെ വയസ്സിൽ നൃത്തവേദിയിൽ തന്നെ കലാശം ചവുട്ടി അവസാനിച്ചു. 1987 ഒക്‌ടോബർ 9 ന്‌ എറണാകുളത്ത്‌ രാമായണം ബാലെയിൽ ദശരഥനായി വേഷമണിഞ്ഞ അദ്ദേഹം അരങ്ങത്തു തന്നെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ബാലെയിൽ വിശ്വാമിത്ര മഹർഷിയായി അരങ്ങിലെത്തിയ ശിഷ്യൻ സജീവിന്റെ കൺമുൻപിലായിരുന്നു ഗുരുവിന്റെ വേർപാട്. അരങ്ങിൽ വേഷഭൂഷകളോടെ ചിലങ്കകളോടെ മരിക്കുക എന്നത്‌ ഗുരുഗോപിനാഥിന്റെ അഭിലാഷമായിരുന്നു.

ഈയിടെ പൂനെയിൽ അവതരിപ്പിച്ച വേട്ടക്കാരൻ എന്ന ഹൃസ്വ നാടകത്തിലെ പ്രകടനത്തിന് നല്ല നടനുള്ള വാക് ദേവതാ പുരസ്കാരവും ഡോ സജീവ് നായർ നേടിയിരുന്നു. ആംചി മുംബൈ ഓൺലൈൻ പോർട്ടൽ സംഘടിപ്പിച്ച ഡബ്സ്മാഷ് മത്സരത്തിലും മികച്ച അവതരണമായി തിരഞ്ഞെടുത്തത് ഡോ സജീവിന്റെ മോഹൻലാൽ പ്രകടനമായിരുന്നു. അഭിനയത്തിലും, നൃത്തത്തിലും ഒരു പോലെ ശോഭിക്കുന്ന ഡോ സജീവ് നായർ  മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ്


രണ്ടു പതിറ്റാണ്ടായി നിരവധി അന്താരാഷ്ട്ര കമ്പനികളിൽ സേവനമനുഷ്ടിച്ചിട്ടുള്ള സജീവ് ഇപ്പോൾ മുംബൈയിൽ റിലയൻസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുന്നു. തിരക്ക് പിടിച്ച ഔദ്യോദിക ജീവിത ശൈലിയോടൊപ്പം കലയെയും സാംസ്‌കാരിക പ്രവർത്തനങ്ങളെയും കൂടെ കൊണ്ട് നടക്കുന്ന ഡോ സജീവ് കുടുംബ സമേതം നവി മുംബൈയിൽ താമസിക്കുന്നു.

 


വേദിയെ ധന്യമാക്കി അച്ഛനും മകളും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
രാജ്യത്തെ ആദ്യ ഉല്ലാസകപ്പൽ മുംബൈയിൽ നിന്നും ഗോവയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here