റീമിക്സ് സംസ്കാരത്തിനെതിരെ മാധുരി ദീക്ഷിത്

മനസ്സിൽ സൂക്ഷിക്കുന്ന പ്രിയപ്പെട്ട ഓർമകളെയാണ് ഇക്കൂട്ടർ നശിപ്പിക്കുന്നതെന്നാണ് ബോളിവുഡിന്റെ സ്വപ്‌നസുന്ദരി മാധുരി ദീക്ഷിത് പരാതിപ്പെടുന്നത്

0
മാധുരിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ആയ ‘തേസാബി’ലെ ‘ഏക് ദോ തീൻ’ എന്ന ഗാനം മാത്രമല്ല വരാനിരിക്കുന്ന റീമിക്സ് തരംഗത്തിലൂടെ ഉടച്ചു വാർക്കാൻ പോകുന്നത് സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങളിലെ ജനപ്രീതി നേടിയ ഗാനങ്ങളും പൈപ്പ് ലൈനിലുണ്ട്.
സ്വന്തമായി ചിന്തിക്കാനും ജനങ്ങൾക്കിഷ്ടപ്പെടുന്ന സംഗീതമൊരുക്കാനും കഴിയാത്ത ഒരു കൂട്ടം മടിയന്മാരുടെ സംഘമാണ് ചുളുവിൽ പ്രശസ്തി നേടാനും മിനിമം ഗ്യാരന്റി ഉറപ്പാക്കാനും പഴയ കാല ഹിറ്റ് ഗാനങ്ങളെ റീമിക്സ് ലേബലിൽ വികൃതമായി പുറത്തിറക്കുന്നത്.

പുനർ നിർമ്മാണത്തിലൂടെ നഷ്ടപ്പെടുത്തുന്നത്  മനസ്സിൽ പതിഞ്ഞ ഗാനങ്ങളുടെ മൗലികത

മനസ്സിൽ സൂക്ഷിക്കുന്ന പ്രിയപ്പെട്ട ഓർമകളെയാണ് ഇക്കൂട്ടർ നശിപ്പിക്കുന്നതെന്നാണ് ബോളിവുഡിന്റെ സ്വപ്‌നസുന്ദരി മാധുരി ദീക്ഷിത് പരാതിപ്പെടുന്നത്. ഈയിടെ പുറത്തിറങ്ങിയ ബാഗി 2 എന്ന ചിത്രത്തിലാണ് ‘ഏക് ദോ തീൻ’ എന്ന ഗാനത്തിന്റെ റീമിക്സ് പതിപ്പിൽ ടൈഗർ ഷ്‌റോഫ്, ദിശ പഠാനി തുടങ്ങിയ പുത്തൻ  താരങ്ങൾ ആടി തിമിർത്തത്.
മാധുരിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് ഗായിക ശിൽപ്പ റാവുവും,  നടി ആശാ പരേഖും.  പഴയ കാല ക്‌ളാസ്സിക് പാട്ടുകളെ സൗകര്യപൂർവം റീമിക്സ് ചെയ്തു കൊണ്ടിരിക്കുന്ന തലമുറയിൽ നിന്നും പുതിയ പ്രതിഭകൾ ഉണ്ടാകില്ലെന്നാണ് ശിൽപ്പ റാവു പറയുന്നത്.  സമാനമായ ചിന്തയാണ് ആശാ പരേഖും പങ്കു വച്ചത്. ഇത്തരം റീമിക്സ് ഗാനങ്ങൾക്കൊപ്പം പാടി അഭിനയിക്കാൻ വലിയ പ്രയാസമാണെന്നാണ് ആശ പറയുന്നത്. ഓർമകളിൽ തങ്ങി നിൽക്കുന്ന വരികളും ഈണങ്ങളുമാണ് ഗാനങ്ങളുടെ ജീവനെന്നും റീമിക്സുകളിൽ വികൃതമായ അനുകരണമാണ് നടക്കുന്നതെന്നും ആശ പറഞ്ഞു.
പ്രശസ്ത സംഗീത സംവിധായകൻ അമിത് ത്രിവേദിയുടെ അഭിപ്രായത്തിൽ ജനപ്രിയ ഗാനങ്ങൾ വീണ്ടും നിർമ്മിക്കുന്നതിനോട്  ഒട്ടും  യോജിപ്പില്ല.   ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടി കഴിഞ്ഞ ഗാനങ്ങളെ  വീണ്ടും കേൾക്കുവാനുള്ള സംവിധാനങ്ങൾ നിലവിൽ ഉള്ളപ്പോൾ  പുനർ നിർമ്മാണത്തിലൂടെ നഷ്ടപ്പെടുത്തുന്നത്  മനസ്സിൽ പതിഞ്ഞ ഗാനങ്ങളുടെ മൗലികതയാണെന്നും  അമിത് പറഞ്ഞു.
ഗാനരചയിതാവ് സമീർ പറയുന്നത് സിനിമാ ഗാനങ്ങൾ പലപ്പോഴും ചിത്രത്തിലെ സാഹചര്യത്തിനും കഥാപാത്രങ്ങളുടെ മൂഡിനും അനുസരിച്ചാണ് രചിക്കപ്പെടുന്നതെന്നാണ് . നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആവശ്യപ്രകാരമാണ് ഗാനങ്ങൾ പിറവിയെടുക്കുന്നതും . റീമിക്സ് ഗാനങ്ങൾ കൂടിയതോടെ  ഗാനരചയിതാക്കൾക്കും വലിയ പണിയില്ലാതായി.

തൊണ്ണൂറുകൾ മുതലുള്ള മിക്ക ഗാനങ്ങളുടെയും  അവകാശം ടീ സീരിസിന്റെ പക്കലാണ്. അത് കൊണ്ട് തന്നെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള  ഭൂഷൺ കുമാറിന്റെ മാർക്കറ്റിംഗ് തന്ത്രമാണ് പഴയ കാല ഹിറ്റ് ഗാനങ്ങളുടെ റീമിക്സുകൾ പൂത്തിറങ്ങുവാനുള്ള പ്രധാന കാരണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.


അമർ അക്ബർ ആന്റണി 40 വർഷം പിന്നിട്ടു
സഞ്ജുവായി പൊരുത്തപ്പെടാൻ രൺബീറിന് കഴിഞ്ഞിരുന്നില്ലെന്ന് സംവിധായകൻ; പിന്നീടെന്ത് സംഭവിച്ചു?
കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം
SANJU (Movie Review)

LEAVE A REPLY

Please enter your comment!
Please enter your name here