നാളെ മുംബൈ ബന്ദ്

ഇന്ന് നടന്ന മറാത്ത ക്രാന്തി മോര്‍ച്ച സമരം അക്രമാസക്തമായി. ഒരാൾ ആത്മഹത്യ ചെയ്തു

0
മറാത്ത ക്രാന്തി മോര്‍ച്ചയാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുംബൈ, താനെ, നവി മുംബൈ, പാൽഘർ, സത്താര, റായ്ഗഡ് എന്നിവടങ്ങളിലാണ് പൂർണമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്രുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭ സമരം ആക്രമാസക്തമാകുകയും സമരക്കാരിലൊരാള്‍ ആത്മഹത്യ ചെയുകയും ചെയ്തതാണ് പ്രക്ഷോഭകരെ പ്രകോപിതരാക്കിയത്. സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ടായിരുന്നു ഇന്ന് നടന്ന സമരം.
ബന്ദിൽ നിന്നും വിദ്യാഭാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ബന്ദ് സമാധാനപരമായിരി ക്കുമെന്നും ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും സംഘടന വ്യക്തമാക്കി. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയാനായി സമൂഹ മാധ്യമങ്ങൾക്ക് തടയിടാൻ ഇന്റര്‍നെറ്റ് ബന്ധം പലയിടങ്ങളിലും വിച്ഛേദിച്ചതായി പോലീസ് വ്യക്തമാക്കി.
ഇന്ന് നടന്ന സമരത്തിൽ 2 പ്രക്ഷോഭകാരികൾ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് റിപ്പോർട്ട്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മാറാത്ത സമുദായം കാലങ്ങളായി ആവർത്തിച്ച് കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ നടക്കുന്ന പ്രക്ഷോഭ സമരം.


മുംബൈ മലയാളോത്സവം കമൽ ഉത്‌ഘാടനം ചെയ്യും
ഡബ്സ്മാഷിൽ മാറ്റുരച്ച് മുംബൈ മലയാളി പ്രതിഭകളും
താര സംഘടനയുടെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് പ്രശസ്ത സംവിധായകൻ കെ മധു.

LEAVE A REPLY

Please enter your comment!
Please enter your name here