‘ഒന്നുമറിയാതെ’ മുളണ്ടിലും ഡോംബിവ്‌ലിയിലും പ്രദർശനത്തിനെത്തുന്നു.

മുംബെ മലയാളിയായ അൻസർ നായകനായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രദർശിപ്പിച്ച കേന്ദ്രങ്ങളിലെല്ലാം ലഭിച്ചു കൊണ്ടിരിക്കുന്നത്.

0
സാൻപാഡ ഫൺ സ്ക്വയർ സിനിമാസിലെ വിജയകരമായ പ്രദർശനത്തിന് ശേഷം സജീവ് വ്യാസ സംവിധാനം നിർവ്വഹിച്ച “ഒന്നുമറിയാതെ’ വീണ്ടും പ്രദർശനത്തിന് തയ്യാറാകുന്നു. മുംബെ മലയാളിയായ അൻസർ നായകനായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രദർശിപ്പിച്ച കേന്ദ്രങ്ങളിലെല്ലാം ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഈ വരുന്ന വെള്ളിയാഴ്ച (27/07/2018) മുതൽ മുള്ളുണ്ട് PVR ൽ വൈകുന്നേരം 4.45 നും ഡോംബിവ്‌ലി ലോധാ PVR ൽ ഉച്ചക്ക് 1.30 നുമായിരിക്കും ചിത്രത്തിന്റെ പ്രദർശനം. റഫീക് അഹമ്മദ് ഗാന രചനയും കിളിമാനൂർ രാമവർമ്മ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച ചിത്രം ഇതിനകം നിരവധി അംഗീകാരങ്ങളും നേടി കഴിഞ്ഞു. മികച്ച നവാഗത സംവിധായകനും, മികച്ച പുതുമുഖ നടനും, മികച്ച സംഗീത സംവിധായകനും, മികച്ച കളറിസ്റ്റിനുമുള്ള പെരുന്തച്ചൻ പുരസ്കാരങ്ങൾ നേടിയ സിനിമയെന്ന ബഹുമതിയാണ് ഒന്നുമറിയാതെ സ്വന്തമാക്കിയത്.

www.bookmyshow.com ലൂടെ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

 


ഒന്നുമറിയാതെയല്ല ഈ മുംബൈ മലയാളി
വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചു മറ്റൊരു മുംബൈ മലയാളി
മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ
ഡബ്സ്മാഷിൽ മാറ്റുരച്ച് മുംബൈ മലയാളി പ്രതിഭകളും
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ

LEAVE A REPLY

Please enter your comment!
Please enter your name here