മുംബൈ എഴുത്തുകാരന് ബെംഗളൂരിൽ അംഗീകാരം

രാജൻ കിണറ്റിങ്കരയുടെ കഥക്ക് ബെംഗളൂരു സർഗജാലക മത്സരത്തിൽ സമ്മാനം

0
മുംബൈയിലെ അറിയപ്പെടുന്ന സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കരയുടെ കഥയ്ക്ക് ബെംഗളൂരു സർഗാജലകം സംഘടിപ്പിച്ച കഥാമത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ചു. വിജയികൾക്ക് ദൊഡ്ഡബൊമ്മസാന്ദ്ര കെ എൻ ഇ കോളേജിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മലയാളം മിഷൻ കോ-ഓർഡിനേറ്റർ ബിലു സി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വി ആർ ഹർഷൻ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് ജേതാവ് സുനിൽ ഉപാസനയെ ചടങ്ങിൽ ആദരിച്ചു.
മത്സരത്തിൽ ഒന്നാം സമ്മാനം ടി ഐ ഭരതനും രണ്ടാം സമ്മാനം രാജൻ കിണറ്റിന്കരയ്ക്കും അർച്ചന സുനിലിനും നൽകി. പി കെ നായർ, കല ജി കെ, ശ്രീദേവി വിജയൻ, ശശിധരൻ തിരുവത്ര എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി. രമാ പിഷാരടി, ഷണ്മുഖൻ, പി കെ നായർ, ജയരാമൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. അഡ്വ ജിബു പദ്മനാഭൻ, ടി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ആനുകാലിക പ്രസിദ്ധീകരങ്ങളിലൂടെ നിരന്തരം സംവദിക്കുന്ന രാജൻ കിണറ്റിങ്കര, കൈരളി ടി വി സംപ്രേക്ഷണം ചെയ്യുന്ന ആംചി മുംബൈയിലെ സമകാലിക ഹാസ്യ പരിപാടിയായ അല്ല പിന്നെയുടെ രചയിതാവ് കൂടിയാണ്. കഥാകൃത്ത്, കവി, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ മുംബൈ സാഹിത്യലോകത്തിന് സുപരിചിതനാണ് രാജൻ കിണറ്റിങ്കര..


സിദ്ദിവിനയക് ക്ഷേത്രത്തിൽ അങ്കാരിക ചതുർത്ഥിക്ക് അഭൂതപൂർവമായ തിരക്ക്
മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു.
ഏകാന്തം അവസാനിക്കുമ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here