ഗസലിന്റെ മാസ്മരികത ഹൃദയത്തിൽ സൂക്ഷിച്ച ഗായകനെ കാലം മാറോടണച്ചു.

0
മലയാളികളുടെ പ്രിയ പാട്ടുകാരൻ വിട പറയുമ്പോൾ ഒരു കാലഘട്ടത്തിന്റ ഗസൽ നാദമാണ് നിലച്ചത്. മനസ്സലിയിയ്ക്കുന്ന പ്രണയാര്‍ദ്ര ഗാനങ്ങളാല്‍ മലയാളിയുടെ ഗസൽ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ് ഉമ്പായി.
മുംബൈയിലെ സംഗീതാസ്വാദകരുടെയും പ്രിയപ്പെട്ട ഗസൽ ഗായകനായിരുന്നു ഉമ്പായി . മലയാളി മനസില്‍ ഗസല്‍ സംഗീതത്തിന്റെ മാസ്മരികത പകർന്നാടിയ ഉമ്പായിയെ മലയാളികള്‍ ഒരിക്കലും മറക്കില്ലെന്നാണ് സാമൂഹിക പ്രവർത്തകനും ഗസലുകളെയും കവിതകളെയും ഇഷ്ടപ്പെടുന്ന രാജൻ പണിക്കർ പറഞ്ഞത്.

 

സൗഹൃദ സദസ്സുകളിൽ പാടി പതിഞ്ഞ പാട്ടുകളിൽ പലതും ഉമ്പായി എന്ന ഗസൽ ഗായകന്റെ മാന്ത്രിക സ്പർർശമുള്ളവയായിരുന്നുവെന്നാണ് വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ബാലചന്ദ്ര മേനോനും ഓർമിച്ചെടുത്തത്. സ്വന്തം സൃഷ്‌ടിക്കൊണ്ട് ആരാധകരെ നേടിയെടുത്ത ഉമ്പായി ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച വ്യക്തിയാണ്.

മുംബൈ നഗരത്തിൽ വച്ചാണ് ഉമ്പായിയുടെ പാടാനുള്ള കഴിവ് തിരിച്ചറിയപ്പെട്ടത്. ഉസ്താദാണ് ഉമ്പായിയെ ഗസലിന്റെ വഴിയിലേക്ക് നടത്തിയത്.

ക​ഴി​ഞ്ഞ നാ​ലു​പ​തി​റ്റാ​ണ്ട് മ​ല​യാ​ള​ത്തി​ന്‍റെ ഗ​സ​ൽ നാ​ദ​മാ​യി നി​റ​ഞ്ഞു​നി​ന്ന ഉം​ബാ​യി​യു​ടെ ആ​ദ്യ ആ​ൽ​ബം 1988 ൽ ​ആ​ണ് പു​റ​ത്തി​റ​ങ്ങി‌​യ​ത്. പി​ന്നീ​ട് ഇ​രു​പ​തോ​ളം ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. പാ​ടു​ക സൈ​ഗാ​ൾ പാ​ടൂ, അ​ക​ലെ മൗ​നം പോ​ൽ, ഒ​രി​ക്ക​ൽ നീ ​പ​റ​ഞ്ഞു തു​ട​ങ്ങി​യ​വ പ്ര​ശ​സ്ത ഗ​സ​ൽ ആ​ൽ​ബ​ങ്ങ​ളാ​ണ്. എം.​ജ​യ​ച​ന്ദ്ര​നോ​ടൊ​ത്ത് ‘നോ​വ​ൽ’ എ​ന്ന സി​നി​മ​യി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി പ​ഴ​യ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ഉ​മ്പാ​യി ത​ന്‍റെ ത​ന​താ​യ ഗ​സ​ൽ ആ​ലാ​പ​ന ശൈ​ലി​കൊ​ണ്ട് പു​ന​രാ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

 

മുംബൈ ബന്ധം
സംഗീതം പഠിക്കണം എന്ന മോഹവുമായി കുറച്ച് കാലം മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൂടുതല്‍ പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് മുംബൈയ്ക്ക് വണ്ടി കയറിയത് . അവിടെ ഉസ്താദ് മുജാവര്‍ അലിയുടെ കീഴിലായിരുന്നു തബല പഠനം. മുംബൈ നഗരത്തിൽ വച്ചാണ് ഉമ്പായിയുടെ പാടാനുള്ള കഴിവ് തിരിച്ചറിയപ്പെട്ടത്. ഉസ്താദാണ് ഉമ്പായിയെ ഗസലിന്റെ വഴിയിലേക്ക് നടത്തിയത്.
ജീവിക്കാന്‍ വേണ്ടി പല ജോലികളും ഒരുകാലത്ത് ചെയ്തിട്ടുണ്ട് ഉമ്പായി. മീന്‍ വില്‍പ്പനയും തോണിക്കാരനായും കഴിഞ്ഞ അധ്വാനത്തിന്റെ നാളുകളിൽ പല പല തൊഴിലുകള്‍ എടുത്താണ് ജീവിതം നയിച്ചത്. മുംബൈയിലെ അധോലോക സംഘത്തില്‍ വരെ അംഗമായിരുന്നതായി ഉമ്പായി തന്നെ പറഞ്ഞിട്ടുണ്ട്.

മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.
കാവ്യാസ്വാദകരുടെ മനസ്സ് കീഴടക്കി മത്സരാർഥികളും വിധികർത്താക്കളും

LEAVE A REPLY

Please enter your comment!
Please enter your name here