ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച പ്രതികരണം

കര്‍വാന്റെ പ്രിവ്യൂ ഷോ കണ്ട പ്രമുഖര്‍ മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കന്നത്.

0

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്കെല്ലാം ലയാളത്തിലെന്ന പോലെ ഇതര ഭാഷകളിലും വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ഇപ്പോഴിതാ ബോളിവുഡിലും തന്റെ അരങ്ങേറ്റം കുറിച്ചിരിക്കയാണ് മലയാളികളുടെ കുഞ്ഞിക്ക.

ദുല്‍ഖര്‍ മുഖ്യ വേഷത്തിലഭിനയിച്ച കര്‍വാന്‍ ആഗസ്റ്റ് മൂന്നിനാണ് പ്രധാന തിയ്യേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ പ്രദർശനത്തിന് വർളി അട്രിയ മാളിൽ ഇനോക്സ് സിനിമാസിൽ തുടക്കമായി. കോമഡി ട്രാക്കിൽ ഒരുക്കിയ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

കര്‍വാന്റെ പ്രിവ്യൂ ഷോ കണ്ട പ്രമുഖര്‍ മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പലരും ചിത്രത്തെ കുറിച്ചും കര്‍വാനിലെ ദുല്‍ഖറിന്റെ പ്രകടനത്തെ കുറിച്ചും എഴുതിയിരിക്കുന്നത്. ദുൽഖറിനെ വാനോളം പുകഴ്ത്തികൊണ്ടാണ് അധിക പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍വാനെക്കുറിച്ചുളള നിരൂപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിലായിരുന്നു തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.


ദുൽഖറിന്റെ ബോളിവുഡ് ചിത്രം ആഗസ്റ്റിൽ
യുവ താരങ്ങളെ വെല്ലുവിളിച്ചു മോഹൻലാൽ

LEAVE A REPLY

Please enter your comment!
Please enter your name here