വസായ് വിരാർ മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ. കാരുണ്യം തേടി മലയാളികടക്കമുള്ള പ്രദേശവാസികൾ.

പ്രളയത്തിൽ എല്ലാം നഷ്ടപെട്ട വസായ് വിരാർ മേഖലയിലെ ഹതഭാഗ്യരായ മലയാളികളെ സഹായിക്കാൻ ഇത് വരെ പ്രവാസി സമൂഹം ഉണർന്ന് പ്രവർത്തിക്കാത്തതിൽ ആശങ്കാകുലരാണ് വസായിയിലെ മലയാളികൾ.

2
പ്രദേശത്തെ മലയാളി സംഘടനകളായ ബസ്സീൻ കേരള സമാജം, വിരാർ കേരള സമാജം, കേരള സമാജം വസായ് ഈസ്റ്റ്‌, നല്ലസോപ്പാര കേരളീയ സമാജം, എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ മേഖലയിലെ നാശ നഷ്ടങ്ങൾ കണക്കിലെടുത്താൽ ഇവയെല്ലാം വളരെ പരിമിതമാണെന്നാണ് വിലയിരുത്തുന്നത്.
വിരാർ, നല്ലസോപ്പാര, വസായ് മേഖലയിൽ കഴിഞ്ഞ ജൂലൈ മാസത്തിലെ കനത്ത മഴയെ തുടർന്ന് താമസസ്ഥലങ്ങളിൽ വെള്ളകയറി നാശ നഷ്ടം സംഭവിച്ച അർഹരായ മലയാളി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേരള കേന്ദ്രിയ സംഘടനയടക്കമുള്ള സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്.
ബസ്സീൻ കേരള സമാജം പ്രസിഡന്റ്‌ ശ്രീ പി. വി കെ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന സംഘടനകളുടെ പ്രതിനിധി യോഗത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അർഹരായവരെ കണ്ടെത്തുന്നതിനും ഒരു ആക്ഷൻ കൌൺസിൽ രൂപികരിച്ചു.

പി.വി.കെ. നമ്പ്യാർ (ബി. കെ. എസ്സ് വസായ്, ) ചെയർമാൻ, ചന്ദ്രമൗലി (വിരാർ കേരള സമാജം) വൈസ് ചെയർമാൻ, ദിനേശ് പൊതുവാൾ (KKS മുംബൈ ) കൺവീനർ, രാജേഷ് നാരായണൻ,(നല്ലസോപ്പാര കേരളീയ സമാജം) പ്രജീഷ് (കേരള സമാജം വസായ് ഈസ്റ്റ്‌ ) സജി പി ഡേവിഡ്,ഗിരീഷ് നായർ (ബി കെ എസ്സ് വസായ്) ശ്രീകുമാർ, മധുസൂദനൻ (KKS മുംബൈ ) എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തിൽ ശ്രീ പി ആർ കൃഷ്ണൻ, Adv. പത്മദിവാകരൻ, സുരേന്ദ്രബാബു, എന്നിവരും സംബന്ധിച്ചു.

എന്നാൽ ഒരു പ്രളയത്തിൽ എല്ലാം നഷ്ടപെട്ട വസായ് വിരാർ മേഖലയിലെ ഹതഭാഗ്യരായ മലയാളികളെ സഹായിക്കാൻ ഇത് വരെ പ്രവാസി സമൂഹം ഉണർന്ന് പ്രവർത്തിക്കാത്തതിൽ ആശങ്കാകുലരാണ് വസായിയിലെ മലയാളികൾ.

ജാതിയുടെ പേരിൽ മതത്തിന്റെ പേരിൽ രാഷ്ട്രീയത്തിന്റെ പേരിൽ ഭാഷയുടെ പേരിൽ ജില്ലകളുടെ പേരിൽ സ്വാമിയുടെ പേരിൽ സ്വാമിനീയുടെ പേരിൽ ഒത്തുകൂടിയവർ സഹജീവികളുടെ വേദനകൾ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നാണ് വസായ് വെസ്റ്റിൽ താമസിക്കുന്ന ഗിരീഷ് ചേരാമംഗലം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചത്.2 COMMENTS

    • ദുരിതാശ്വാസ സഹായത്തിനായി ബസിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഇതര സമാജങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾക്കൊളിച്ചു കൊണ്ടുള്ള ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പി വി കെ നമ്പ്യാരുമായോ ഗിരീഷുമായോ ബന്ധപ്പെടുമല്ലോ.

      PVK Namibar – 9930079652
      Gireesh Nair- 7738615300

LEAVE A REPLY

Please enter your comment!
Please enter your name here