ഓണാഘോഷമില്ല; നീക്കി വച്ച പണം ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രിൻസ് വൈദ്യൻ

കേരളത്തെ ദുരിതക്കയത്തിൽ നിന്നും കര കയറുവാൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും പ്രിൻസ് വ്യക്തമാക്കി.

0
പ്രളയക്കെടുതിയില്‍ പ്രയാസമനുഭവപ്പെടുന്ന കേരളത്തിന് സഹായവുമായി കെ ആൻഡ് കെ ഫൗണ്ടേഷനും. എല്ലാ വർഷവും വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു സമത്വത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്ന് നൽകാറുള്ള കെ ആൻഡ് കെ ഫൌണ്ടേഷൻ ഇക്കൊല്ലം ആഘോഷങ്ങൾ റദ്ദാക്കിയാണ് ജന്മനാടിന് കൈത്താങ്ങാകുന്നത്. ഓണാഘോഷത്തിനായി നീക്കി വച്ച പണം കേരളത്തിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് സംഘടനയുടെ തീരുമാനമെന്ന് ചെയർമാൻ പ്രിൻസ് വൈദ്യൻ അറിയിച്ചു. കൂടാതെ മുംബൈയിലെ കോർപ്പറേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതൽ സഹായങ്ങൾ കേരളത്തിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളും നടത്തുണ്ടെന്ന് പ്രിൻസ് വൈദ്യൻ പറഞ്ഞു.
മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനും ലോക കേരള സഭാ മെമ്പറുമായ പ്രിൻസ് വൈദ്യൻ ഇക്കാര്യങ്ങൾ കേരള മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുവെന്നും പറഞ്ഞു. കേരളത്തെ ദുരിതക്കയത്തിൽ നിന്നും കര കയറുവാൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും പ്രിൻസ് വ്യക്തമാക്കി.


പ്രളയബാധിത കുട്ടനാട്ടിന് കൈത്താങ്ങായി മുംബൈ മലയാളികൾ
മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ

LEAVE A REPLY

Please enter your comment!
Please enter your name here