“കുട്ടനാടിനൊരു കൈതാങ്ങ് “; സഹായഹസ്തവുമായി ശിവസേനയും

0
കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി  പൊതു മരാമത്ത് മന്ത്രി ഏക്നാഥ് ഷിൻഡെയും രംഗത്തെത്തി. താനെയിലെ മലയാളികളുമായി ബന്ധപ്പെട്ടാണ് രണ്ടായിരം ഫാമിലി കിറ്റ് കേരളത്തിലേക്കയക്കുവാനുള്ള ഉദ്യമത്തിന് മന്ത്രി നേതൃത്വം നൽകിയത്.  ഫാമിലി കിറ്റ് കേരളത്തിലേക്കയക്കുവാനുള്ള തയ്യാറെടുപ്പുകളാണ് വനിതാ സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. താനെ-ടെമ്പിനാക്കയിലുള്ള ശിവസേന ഓഫീസിൽ ശേഖരിച്ചിരിക്കുന്ന സാധന സമഗ്രഹികൾ കിറ്റുകളിൽ നിറച്ചു കുട്ടനാട്ടിലെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ് താനെയിലെ മലയാളികളും. താര വർമ്മ, ഡിംപിൾ ഗിരീഷ്, സുമ മുകുന്ദൻ തുടങ്ങിയ കലാകാരികളും സാമൂഹിക പ്രവർത്തകരുമടങ്ങുന്ന ടീമാണ് വിശ്രമമില്ലാതെ രണ്ടായിരത്തോളം കിറ്റുകൾ തയ്യാറാക്കികൊണ്ടിരിക്കുന്നത്.
കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ 1000 ഫാമിലി കിറ്റുകൾ കേരളത്തിലെത്തി വിതരണങ്ങൾ ആരംഭിച്ചുവെന്ന് സാമൂഹിക പ്രവർത്തകനായ ശശികുമാർ അറിയിച്ചു.


ഓണാഘോഷമില്ല; നീക്കി വച്ച പണം ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രിൻസ് വൈദ്യൻ
ആഘോഷങ്ങൾ മാറ്റി വച്ച് ജന്മനാടിന് സഹായഹസ്തവുമായി പൻവേൽ മലയാളി സമാജം
ദുരിതത്തിൽ കൈത്താങ്ങാകാൻ മുംബൈയിലെ മുത്തപ്പ ഭക്തരും ; ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി കല്യാൺ വെസ്റ്റ് മുത്തപ്പൻ സേവാ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here