സഹായഹസ്തവുമായി മലയാളി സംഘടനകൾ. 10 ലക്ഷം രൂപ വീതം മൂന്ന് സംഘടകനകളുടെ സഹായ വാഗ്ദാനം.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കയാണ് ഒരാഴ്ചയിലധികമായി തുടരുന്ന പ്രളയക്കെടുതി.

0
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകുവാൻ തീരുമാനിച്ചു. അടിയന്തിര സഹായമായാണ് ആദ്യ ഗഡുവായ 10 ലക്ഷം രൂപ നൽകുന്നതെന്ന് WMC പ്രതിനിധികളായ കെ കെ നമ്പ്യാർ, ഗോകുൽദാസ്, എം കെ നവാസ് എന്നിവർ അറിയിച്ചു. കൂടുതൽ സഹായങ്ങൾ നൽകുന്നതിനായി അംഗങ്ങളുമായി കൂടിയാലോചിച്ചു ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് കെ കെ നമ്പ്യാർ പറഞ്ഞു.
പവായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീരാനന്ദാനി കേരളൈറ്റ്സ് അസോസിയേഷനും പത്തു ലക്ഷം രൂപയാണ് അംഗങ്ങളിൽ നിന്നും സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾ വേണ്ടെന്ന് വച്ചാണ് കേരളത്തിന് സഹായമെത്തിക്കാൻ അസോസിയേഷൻ തീരുമാനിച്ചതെന്ന് സെക്രട്ടറി എ എൻ ഷാജി അറിയിച്ചു. മന്ത്രി എം എം മണിയായിരുന്നു ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി എത്താമെന്ന് ഏറ്റിരുന്നത് . കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കയാണ് ഒരാഴ്ചയിലധികമായി തുടരുന്ന പ്രളയക്കെടുതി.
പൻവേൽ മലയാളി സമാജവും 10 ലക്ഷം രൂപയാണ് ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. സുമനസുകളിൽ നിന്നും കൂടുതൽ തുക സമാഹരിക്കാനാകുമെന്ന പ്രത്യാശയിലാണ് പ്രസിഡന്റ് ടി എൻ ഹരിഹരൻ.
ഡോംബിവ്‌ലി കേരളീയ സമാജം ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നൽകുമെന്ന് ചെയർമാൻ ഓ പ്രദീപ് അറിയിച്ചു. വസായ് വിരാർ മേഖലയിൽ ദുരിതത്തിൽ പെട്ട മലയാളികൾക്ക് ആശ്വാസമായി 2 ലക്ഷം രൂപയും ഡോംബിവ്‌ലി സമാജം സംഭാവന നൽകും. ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജവും ഈ വർഷത്തെ ഓണാഘോഷപരികൾ വേണ്ടെന്ന് വച്ചാണ് ജന്മനാടിന് സഹായഹസ്തം നീട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here