പത്തരമാറ്റിന്റെ സ്നേഹസ്പർശവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ സാന്ത്വനമേകി ഗുഡ് വിൻ #WatchVideo

0
പ്രളയദുരന്തം നേരിടുന്ന കേരളത്തിന്  ആശ്വാസം പകരുന്നതിനായി തൃശൂർ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ദിവസേന ഭക്ഷണമെത്തിച്ചാണ് മുംബൈ ആസ്ഥാനമായ ഗുഡ് വിൻ ചാരിറ്റബിൾ ട്രസ്റ്റ് മാതൃകയായത്. കൂടാതെ ആദ്യ ഗഡുവായ 10 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ സന്നദ്ധ സംഘടന തീരുമാനിച്ചു. തൃശൂർ ഓഫീസിൽ നിന്നാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയുന്നത്. 25 ലക്ഷം രൂപയാണ് നാടിന് സാന്ത്വനമേകാൻ ഗുഡ് വിൻ ഗ്രൂപ്പ് നീക്കി വച്ചിരിക്കുന്നത്.
ഗുഡ് വിൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ  കൂടുതൽ  ദുരിതാശ്വാസ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായകരണത്തോടെയാണ് പ്രാവർത്തികമാക്കുന്നതെന്ന് സന്നദ്ധസംഘടനയുടെ ട്രസ്റ്റിയായ  സുനിൽ കുമാർ അറിയിച്ചു.
ഗുഡ് വിൻ ഗ്രൂപ്പിലെ ജോലിക്കാർ രണ്ടു ദിവസത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് നൽകുവാൻ തീരുമാനിച്ച വിവരം സുധീഷ്കുമാർ അറിയിച്ചു. മുംബൈയിൽ നിന്നും ഫാമിലി കിറ്റുകൾ തയ്യാറാക്കി അയക്കുവാനും കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തങ്ങൾക്കായി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗുഡ് വിൻ ചാരിറ്റബിൾ ട്രസ്റ്റ്.

 സഹായഹസ്തവുമായി മലയാളി സംഘടനകൾ.
10 ലക്ഷം രൂപ വീതം മൂന്ന് സംഘടകനകളുടെ സഹായ വാഗ്ദാനം.

മഴക്കെടുതി; മല കയറാനാകാതെ മുംബൈയിൽ നിന്നുള്ള അയ്യപ്പ ഭക്തർ മടങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here