കേരളത്തിന് കൈത്താങ്ങായി ആൾ ഇന്ത്യ മലയാളി അസ്സോസിയേഷനും

എയ്മ ദേശീയ അധ്യക്ഷൻ ഗോകുലൻ ഗോപാലൻ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

0

ആൾ ഇന്ത്യ മലയാളി അസ്സോസിയേഷന്റെ മഹാരാഷ്ട്രയടങ്ങുന്ന 28 സംസ്ഥാന യുണിറ്റുകൾ വർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജന്മനാട്ടിലെ ജനങ്ങൾക്ക് തണലായി. ആദ്യഘട്ടത്തിൽ തന്നെ എയ്മ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ ദുരിതബാധക പ്രദേശങ്ങൾ സന്ദർശിച്ച് അവശ്യസാധനങ്ങൾ എത്തിച്ച് സഹജീവികൾക്ക് കാരുണ്യമേകി. രണ്ടാം ഘട്ടവും ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമായ സാധനങ്ങൾ എത്തിക്കുകയുണ്ടായി. തുടർന്ന് വയനാട്ടിലെ ദുരന്തമേഖലയിലും എയ്മ പ്രവർത്തകർ പച്ചക്കറിയടക്കം ആവശ്യമായ സാധന സാമഗ്രികൾ എത്തിച്ചു. പത്തു ലക്ഷത്തിലധികം രൂപയുടെ അവശ്യസാധനങ്ങൾ എയ്മ ഇതിനകം വിതരണം ചെയ്യുകയുണ്ടായി. ഇപ്പോഴും വിതരണം തുടർന്നുകൊണ്ടിരിക്കുന്നു. എയ്മ ദേശീയ അധ്യക്ഷൻ ഗോകുലൻ ഗോപാലൻ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

എയ്മ ദേശീയ അധ്യക്ഷൻ ഗോകുലൻ ഗോപാലൻ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ഇപ്പോൾ രണ്ടാം ഘട്ടമായി പുനരധിവാസ പ്രവർത്തനങ്ങൾക്കായി എയ്മ പ്രവർത്തകർ തയ്യാറെടുക്കുകയാണെന്ന് സംഘടനയുടെ മുംബൈ പ്രതിനിധി അഡ്വക്കേറ്റ് പ്രേമാ മേനോൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമ്പർക്കപ്പെടുക: 9821114111, 9892180858, 9967330859,09821643398.

കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്
മഴക്കെടുതി; ഒരു കോടി ധനസഹായവുമായി ജ്യോതി ലാബോറട്ടറീസ്

LEAVE A REPLY

Please enter your comment!
Please enter your name here