മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo

കേരളത്തിന് സഹായഹസ്തവുമായി വ്യക്തികളും, സംഘടനകളും, രാഷ്ട്രീയ പാർട്ടികളും, ബോളിവുഡ് താരങ്ങളും

0
കേരളത്തിന് പുറത്തു ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന മഹാരാഷ്ട്രയിൽ നിന്നും പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചു പോയ ദൈവത്തിന്റെ സ്വന്തം നാടിന് സഹായങ്ങളുടെ പ്രവാഹം
മഹാരാഷ്ട്ര സർക്കാർ 20 കോടി രൂപ പ്രഖ്യാപിച്ചതിന് പുറകെ മഹാരാഷ്ട്ര ചേംബർ 1.5 കോടിയുടെ ഭക്ഷണ പൊതികൾ 6 ടൺ ഭക്ഷണ സാമഗ്രഹികൾ കൂടാതെ വിവിധ വെൽഫെയർ സംഘടനകൾ സംയുക്തമായി 51 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
പ്രളയക്കെടുതിയിൽ പെട്ട കേരളത്തിന് ആശ്വാസവുമായി റിലയൻസ് ഫൌണ്ടേഷനും. നവകേരളം കെട്ടിപ്പടുക്കുന്നതിലേക്കായി റിലയൻസ് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലൈൻസ് ഫൌണ്ടേഷൻ മൊത്തം 71 കോടി രൂപയുടെ സഹായമാണ് കേരളത്തിനായി നൽകുക. ഇതിൽ 50 കോടി രൂപയുടെ ദുരിതാശ്വാസ സമഗ്രഹികൾ വിതരണം ചെയ്യും
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവി.മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ വകയായ 25 ലക്ഷം രൂപയുടെ ചെക്ക് മേയർ ജയവന്ത് ദത്താത്രേ വാഷി കേരള ഹൗസ് മാനേജർ ജി. രാജീവന് കൈമാറി. ഉല്ലാസനഗർ മുനിസിപ്പൽ കോർപ്പറേഷൻ 31 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ തീരുമാനിച്ചതെന്ന് കോർപ്പറേറ്റർ രമേശ് ചവാൻ അറിയിച്ചു.

 

രാജ്യത്തെ പ്രമുഖ എത്തനോൾ ഉൽപ്പാദകരായ ശ്രീ ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപ കമ്പനിയുടെ മാനേജിങ് ഡയറക്ടർ സുകുമാര പണിക്കർ മുഖ്യമന്ത്രിക്ക് കൈമാറി.
ശ്രീനാരായണ മന്ദിര സമിത ആദ്യ ഗഡുവായ 2 ലക്ഷം രൂപ എം എ ബേബിക്ക് കൈമാറിയതിന് പുറകെ വിവിധ യൂണിറ്റുകളിൽ നിന്നും സമാഹരിച്ചത് ഏകദേശം 25 ലക്ഷം രൂപയാണ്. വേൾഡ് മലയാളി കൗൺസിൽ 10 ലക്ഷം രൂപയും, ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവ്‌ലി കേരളീയ സമാജം 10 ലക്ഷം രൂപയും, പൻവേൽ മലയാളി സമാജം 20 ലക്ഷം രൂപയും , മുംബൈ താനെ എസ് എൻ ഡി പി യോഗം 15 ലക്ഷം രൂപയുമാണ് സഹായനിധിയിലേക്ക് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. ഹിരാനന്ദാനി കേരളൈറ്റ്സ് അസോസിയേഷൻ ആദ്യ ഗഡുവായ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മൊത്തം 50 ലക്ഷം രൂപയാണ് കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അംഗീകൃത റിക്രൂട്ട് മെൻറ് ഏജൻസിയുടെ സംഘടനയായ ഇന്ത്യൻ പേഴ്‌സണൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകും
ക്യാൻസർ രോഗങ്ങൾക്ക് പുതിയ ആരോഗ്യ പരിരക്ഷാ പോളിസിയുമായി എൽ ഐ സി #WatchVideo
ആദിത്യ ബിർള 50 ലക്ഷം രൂപയും ഗോകുലം ഗ്രൂപ്പ്, ജ്യോതി ലബോറട്ടറീസ് 1 കോടി രൂപ വീതവും, ടാറ്റ ട്രസ്റ്റ്, ഐ സി ഐ സി ഐ ബാങ്ക് 10 കോടി രൂപ വീതവും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.
സീസാഗ ഗ്രൂപ്പ് 20 ലക്ഷം, ശില്പി എഞ്ചിനീയറിംഗ് 10 ലക്ഷം, ഗുഡ് വിൻ ചാരിറ്റബിൾ ട്രസ്റ്റ് 10 ലക്ഷം രൂപയും 25 ലക്ഷം രൂപയുടെ സാധന സമഗ്രഹികളും കേരളത്തിന്റെ കണ്ണീരൊപ്പാൻ നൽകും.
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, കരൺ ജോഹർ, ഷാഹിദ് കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും കേരളത്തിന് സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video
50 ലക്ഷത്തിന്റെ സഹായ വാഗ്ദാനവുമായി മുംബൈയിലെ ചെറുകിട വ്യവസായ സംരംഭകരുടെ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here