കേരളത്തിന് പിന്തുണയുമായി ബോളിവുഡ്; സണ്ണി ലിയോൺ നൽകിയത് 5 കോടി രൂപ

ആരാധകനു വേണ്ടി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ട്രാൻസ്ഫർ ചെയ്തു യുവ താരം സുശാന്ത് സിങ്

0
പ്രളയക്കെടുതി നേരിടുന്ന ദൈവത്തിന്റെ സ്വന്തം നാടിന് സഹായം അഭ്യര്‍ഥിച്ച്‌ ബോളിവുഡ്‌ താരങ്ങളും രംഗത്ത് . അമിതാഭ്‌ ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, അഭിഷേക്‌ ബച്ചന്‍, ഫര്‍ഹാന്‍ അക്‌തര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്‌, ഷാഹിദ്‌ കപുര്‍, വരുണ്‍ ധവാന്‍, ഹൃത്തിക്‌ റോഷന്‍ എന്നിവരാണു സോഷ്യൽ മീഡിയകളിലൂടെ കേരളത്തിനായി സഹായമഭ്യർത്ഥിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മീർ ഫൌണ്ടേഷൻ 21 ലക്ഷം രൂപയാണ് സഹായനിധിയിലേക്ക് നൽകിയത്. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന്റെ ഭാഗമായി ആദ്യ ചിത്രത്തിന്റെ പ്രതിഫലം കേരളത്തിനായി നൽകിയാണ് യുവ താരം ഉത്കർഷ് ശർമ്മ മാതൃകയായത്. ബോളിവുഡ് താരം സണ്ണി ലിയോൺ 5 കോടി രൂപയാണ്
ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. അക്ഷയ്കുമാറിന്റെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറിയത് സംവിധായകൻ പ്രയദർശനാണ്.
കേരളം നേരിട്ട് പ്രളയത്തിൽ ദുഃഖം രേഖപ്പെടുത്തിയും പുതിയൊരു കേരളം കെട്ടിപ്പടുക്കുവാൻ സഹായമഭ്യർത്ഥിച്ചുമാണ് ദുൽക്കർ സൽമാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കൂടിയായിരുന്നു യുവതാരത്തിന്റെ പോസ്റ്റ്.


ആരാധകനു വേണ്ടി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ട്രാൻസ്ഫർ ചെയ്തു
യുവ താരം സുശാന്ത് സിങ്

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ രാജ്യത്തിന്‍റെ അകത്ത് നിന്നും പുറത്ത് നിന്ന് സഹായം പ്രവഹിക്കുകയാണ്. ഇതിനിടയില്‍ സഹായിക്കാന്‍ മനസ്സുണ്ടായിട്ടും പണമില്ലാത്തതിനാല്‍ നിസ്സഹായരാവുന്നവരുണ്ട്. അങ്ങനെയൊരു ആരാധകന്‍റെ സങ്കടം മാറ്റിയിരിക്കുയാണ് ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്. ആരാധകനു വേണ്ടി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ട്രാൻസ്ഫർ ചെയ്ത വിവരങ്ങളുമായാണ് സുശാന്ത് സിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്.ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

LEAVE A REPLY

Please enter your comment!
Please enter your name here