നന്മ നിറഞ്ഞ ഓണസദ്യയുമായി റോയൽ റസോയ്

തിരുവോണ നാളിലെ കളക്ഷൻ മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് റോയൽ റസോയ് മാതൃകയാകുന്നത്‌.

0
ജന്മനാട്ടിൽ ദുരിതം പേറുന്നവരോടൊപ്പം നിന്ന് അവരുടെ ദുഃഖത്തിൽ പങ്കു കൊണ്ടാണ് ഓണാഘോഷ പരിപാടികൾ റദ്ദാക്കി മലയാളി സമാജങ്ങളും, വിവിധ സംഘടനകളും കേരളത്തിന് തുണയാകുന്നത്.

തിരുവോണ നാളിലെ വിറ്റു വരവ് മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാനാണ് റോയൽ റ സോയ് തീരുമാനം

നവി മുംബൈയിലെ പ്രമുഖ ഹോട്ടൽ ആയ റോയൽ റസോയ് കേരളീയ വിഭവങ്ങൾക്ക് പേര് കേട്ട റെസ്റ്റോറന്റ് ആണ്. തിരുവോണ ദിവസം റോയൽ റസോയ് ഒരുക്കുന്ന ഓണസദ്യയുണ്ണാൻ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര ഭാഷക്കാരടക്കം നിരവധി പേരാണ് എത്താറുള്ളത്. ആഘോഷ നാളിലെ ഉത്സാഹത്തിന് നിറം കെടുത്താതെയാണ് കനിവ് തേടുന്ന കേരളത്തോടൊപ്പം നിൽക്കാൻ ഇക്കുറി റോയൽ റസോയ് മാനേജ്‌മന്റ് തീരുമാനിച്ചിരിക്കുന്നത്.
തിരുവോണ നാളിലെ വിറ്റു വരവ് മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാനാണ് തീരുമാനം. ഇതോടെ അന്യഭാഷക്കാരടക്കം ആയിരങ്ങളുടെ പങ്കാളിത്തത്തോടെ നന്മയുടെ ഓണസദ്യയൊരുക്കിയാകും ഈ മലയാളി സ്ഥാപനം വ്യത്യസ്ഥമാകുന്നത്.
:::::::::
Royal Rasoi
Plot No. 10, Shree Vighnaharta CHS,
Sector 2, Kharghar, Navi Mumbai,
::::::::::
Royal Rasoi Marina
Shop No 48, Haware Centurion Mall,
Seawoods (E),
Sector 19A, Nerul, Navi Mumbai,
Web :  www.royalrasoi.net ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ