കേരളത്തിന് സംഭാവന ചെയ്തോ എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി അമിതാഭ്

സോഷ്യൽ മീഡിയയിലെ ട്രോളിനെ അതെ നാണയത്തിൽ തിരിച്ചടിച്ചു ബിഗ് ബി

0
സമൂഹ മാധ്യമങ്ങളിൽ സജീവമാണെങ്കിലും ആരാധകരോടും വിമർശകരോടും മാന്യത കൈവിടാതെയും ബഹുമാനത്തോടെയുമാണ് ബിഗ് ബി സംവദിക്കാറുള്ളത്. ഈയിടെ ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ മൈക്കിന് മുൻപിൽ ഇരുന്നു കൊണ്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോഴായിരുന്നു ഒരു ആരാധകൻ കയറി ചൊറിഞ്ഞത്. കേരളത്തിന് സംഭാവന നൽകിയോയെന്നാണ് ആരാധകന്റെ ചോദ്യം. അസ്ഥാനത്തെ ചോദ്യം ബച്ചനെ അല്പം ചൊടിപ്പിച്ചു. പൊതുവെ ഇത്തരം കമന്റുകളെ അവഗണിക്കാറുള്ള ബച്ചൻ പക്ഷെ ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയിൽ തന്നെ മറുപടിയും നൽകി “കൊടുത്തു സാറേ, വഴിയേ അറിയും.. താങ്കൾ കൊടുത്തുവോ ?” എന്നായിരുന്നു ഉരുളക്കുപ്പേരിയായി ബച്ചൻ നൽകിയ മറുപടി .
ബച്ചൻ ഫാമിലി 51 ലക്ഷം രൂപയാണ് ദുരിതാശ്വാസത്തിനായി സംഭാവന നൽകിയത്. കൂടാതെ തന്റെ സ്വകാര്യ വസ്ത്രങ്ങളും ദുരിതം പേറുന്നവർക്ക് സാന്ത്വനമായി ബച്ചൻ നൽകിയിരുന്നു. ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ബോളിവുഡ് താരങ്ങളുടെ സംഭാവനകൾ സമാഹരിച്ചിരുന്നത്. ആറു ബോക്സുകളിലായി 80 ജാക്കറ്റുകൾ , 25 പാന്റുകൾ 20 ഷർട്ടുകൾ കൂടാതെ 40 പാദരക്ഷകളും ബച്ചൻ സംഭാവന ചെയ്തിരുന്നു.


അമർ അക്ബർ ആന്റണി 40 വർഷം പിന്നിട്ടു
ഔട്ട് ആകാത്ത ബച്ചൻ കപൂർ മാജിക് – Movie Review
കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം

LEAVE A REPLY

Please enter your comment!
Please enter your name here