ദുരിതബാധിതർക്ക് സാന്ത്വനമായി അഹമ്മദ് നഗർ കേരള സമാജം

0
പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിലെ സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ അഹമ്മദ് നഗർ കേരള സമാജവും മുന്നോട്ടു വന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള പായ, പുതപ്പ് തുടങ്ങിയ ആവശ്യ വസ്തുക്കളാണ് ആദ്യ ഘട്ടമായി അഹമ്മദ് നഗറിൽ നിന്നും പുറപ്പെട്ടത്.
അടുത്ത ഘട്ടത്തിൽ ബെഡുകൾ അയക്കുവാനാണ് സമാജം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡണ്ട് കെ എസ് ബാബു പറഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സന്നദ്ധ സേവകരുടെ പരിശ്രമവും പങ്കാളിത്തവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ടെന്നു സെക്രട്ടറി എ എസ് കുര്യൻ വ്യക്തമാക്കി.
അപ്രതീക്ഷിതമായി നേരിട്ട പ്രളയ ദുരിതത്തിൽ നിന്നും ജന്മനാടിനെ വീണ്ടെടുക്കാൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുമെന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി അഹമ്മദ് നഗറിൽ താമസിക്കുന്ന ബാബു പറഞ്ഞു. ഈയിടെ ഷിർദ്ദി സായി ബാബ ക്ഷേത്രത്തിൽ മഹാസമാധിയുടെ ശതവാർഷികത്തോടനുബന്ധിച്ചു ഷിർദ്ദിയിലെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരളോത്സവം സംഘടിപ്പിച്ചതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബാബു സേട്ട് ടയർവാല എന്ന പേരിൽ പ്രദേശവാസികളുടെ പ്രിയങ്കരനായ കെ എസ് ബാബു.
ദുരിതക്കയത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിൽ നിൽക്കുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി 5 കോടി രൂപയുടെ സഹായ ധനമാണ് ഷിർദ്ദി സായിബാബ ക്ഷേത്രം ട്രസ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്രസ്റ്റിന്റെ ചെയർമാൻ ഡോ സുരേഷ് ഹവാരെയാണ് സഹായധനം പ്രഖ്യാപിച്ചത്.

നൂതനാനുഭവമായി ഷിർദ്ദി കേരളോത്സവം (Watch Video)
കേരളത്തിന് 5 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി ഷിർദ്ദി സായിബാബ ട്രസ്റ്റ്
ഓണാഘോഷം റദ്ദാക്കി കേരളത്തിന് കൈത്താങ്ങായി നാസിക് മലയാളികളും

LEAVE A REPLY

Please enter your comment!
Please enter your name here