കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി

സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ 'അല്ല പിന്നെ' എന്ന കോമഡി സീരിയലിന്റെ രചയിതാവ് കൂടിയാണ്

0

പി.വി. ഷാജി കുമാറിന്റെ കഥയെ ആസ്പദമാക്കി അരുൺലാൽ രചനയും  സംവിധാനവും ചെയ്ത മറഡോണ  എന്ന നാടകം ഡോംബിവലി  കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറി.  കേരളത്തിലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഈ നാടകം അരങ്ങിൽ അവതരിപ്പിച്ചത്  പാലക്കാട് ജില്ലയിലെ പട്ടാമ്പിയോട് ചേർന്ന്  കിടക്കുന്ന ഒരു ഗ്രാമീണ  സർക്കാർ വിദ്യാലയമായ വട്ടേനാട് സ്‌കൂൾ വിദ്യാർത്ഥികളാണ്.

പ്രവാസത്തിന്റെ വിരസ സന്ധ്യകളിലേക്ക് മഞ്ഞുതുള്ളികളായി ഇന്നലെകളുടെ  ഞാറ്റുവേലകൾ പെയ്തിറങ്ങിയ പ്പോൾ ഡോംബിവലി പാണ്ഡുരംഗവാടി മോഡൽ സ്‌കൂളിന്റെ അങ്കണത്തിൽ സൂചി കുത്താൻ ഇടമില്ലായിരുന്നു. നാടകീയതയില്ലാതെ നാടകം എങ്ങനെ  അവതരിപ്പിക്കാം എന്നത് അരുൺലാലും അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വട്ടേനാട് സ്‌കൂളിലെ പത്തോളം കുട്ടികളും ആസ്വാദകന് പകർന്നു നൽകിയപ്പോൾ  ഇതുവരെ അനുഭവിച്ചറിയാത്ത അഭിനയ മുഹൂർത്തങ്ങളിലൂടെ സദസ്സ്  ഊളിയിട്ടു.  മഴക്കോളിൽ വീശിയടിച്ച തെക്കൻ കാറ്റിന്റെ ഗതിവേഗങ്ങൾക്കൊപ്പം കൊയ്തൊഴിഞ്ഞ പുഞ്ചപ്പാടങ്ങളിലൂടെ  മനസ്സ് വീണ്ടും ചരിച്ചു .  കാൽപ്പന്തു കളിയുടെ ആഴവും തൂക്കവും ചടുലതയും കയ്യാങ്കളിയും നിഷ്കളങ്കമായ  ഗ്രാമ ജീവിതത്തിന്റെ പരുക്കൻ കാൻവാസിൽ പകർന്നാടിയപ്പോൾ വൈകാരികമായ  നിരവധി മുഹൂർത്തങ്ങളിലൂടെ നാടകം  കടന്നുപോയ്ക്കൊണ്ടിരുന്നു.

നാടകീയതയില്ലാതെ നാടകം എങ്ങനെ  അവതരിപ്പിക്കാമെന്ന്  അരുൺലാലും അദ്ദേഹത്തിന്റെ ശിക്ഷണത്തിലെത്തിയ  വട്ടേനാട് സ്‌കൂളിലെ പത്തോളം കുട്ടികളും മറുനാടൻ മലയാളി ആസ്വാദകർക്ക്  പകർന്നാടുകയായിരുന്നു.കാൽപ്പന്തു കളിയുടെ ആഴവും തൂക്കവും ചടുലതയും കയ്യാങ്കളിയുമെല്ലാം  നിഷ്കളങ്കമായ  ഗ്രാമ ജീവിതത്തിന്റെ പരുക്കൻ കാൻവാസിൽ പകർന്നാടിയപ്പോൾ വൈകാരികമായ  നിരവധി മുഹൂർത്തങ്ങളിലൂടെയാണ്  നാടകം  കടന്നു പോയത്. സിരകളിൽ കാൽപ്പന്തു കളിയും നെഞ്ചിൽ നെരിപ്പോടുമായി ബാല്യത്തിന്റെ നടുമുറ്റങ്ങളിൽ തളർന്നിരിക്കുന്ന പുറംതള്ളപ്പെട്ടവന്  പത്താം നമ്പർ ജഴ്‌സി നൽകി പുതിയ പേരും വിലാസവും അസ്തിത്വവും നൽകിയ പരാജിതനായ ക്യാപ്റ്റന്റെ രക്ഷകനായി മറഡോണ പുനർജനിക്കുമ്പോൾ അത് വർഷങ്ങൾക്കപ്പുറം പരാജയങ്ങളുടെ മുൻമുനയിൽ നിന്നും ലോകകപ്പ് കയ്യിലുയർത്തിയ അർജന്റീനിയൻ ടീമിന്റെ പുനരാവിഷ്കാരമായി.

സമകാലീന സംഭവങ്ങളെ, ജീവിതത്തിന്റെ നെരിപ്പോടുകളെ, വൈകാരിക നിമിഷങ്ങളെ, രംഗമാറ്റങ്ങളില്ലാതെ ഒരൊറ്റ പശ്ചാത്തലത്തിൽ ഒരു ഫുട്ബാൾ മൈതാനത്തിന്റെ വിശാലതയെ ഒരു ഗോൾ പോസ്റ്റിലേക്ക് ആവാഹിച്ച് കഥാപാത്രങ്ങളായി പകർന്നാടിയ ഈ  കലാകാരന്മാർക്ക് മുന്നിൽ മുംബൈയിലെ സഹൃദയലോകം ശിരസ്സു നമിച്ച നിമിഷങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here