ദുരിതബാധിതർക്ക് സഹായഹസ്തവുമായി കൂടുതൽ സംഘടനകൾ; രാപ്പകലില്ലാതെ സന്നദ്ധ സേവകർ

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സമഗ്രഹികൾ അയക്കുന്നതിൽ മലയാളി സംഘടനകളോടൊപ്പം ഇതര ഭാഷക്കാരുടെയും പങ്കാളിത്തം ശ്രദ്ധേയമാണ്

0
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിനുള്ള കൈത്താങ്ങായി മുംബൈയിൽ നിന്നുള്ള വ്യക്തികളും, സ്ഥാപനങ്ങളും സംഘടനകളും സജീവമായി രംഗത്തുണ്ട്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സമഗ്രഹികൾ അയക്കുന്നതിൽ മലയാളി സംഘടനകളോടൊപ്പം ഇതര ഭാഷക്കാരുടെയും പങ്കാളിത്തം ശ്രദ്ധേയമാണ്. രാവിലെ ആരംഭിക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ രാത്രി ഏറെ വൈകും വരെ തുടർന്നാണ് പല സംഭരണ കേന്ദ്രങ്ങളിലെയും സാധന സാമഗ്രഹികൾ കേരളത്തിലേക്ക് കൃത്യമായി അയക്കുവാൻ കഴിയുന്നത്.

ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മയും മലങ്കാട് മലയാളി സമാജവും
അരി പരിപ്പ് തുടങ്ങിയ ഭക്ഷണ സാമഗ്രഹികളാണ് പ്രളയ ദുരിതത്തിൽ കഷ്ടപ്പെടുന്ന കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നേരിട്ട് കൊണ്ട് പോയി കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഡോംബിവ്‌ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മയും, കല്യാൺ ആസ്ഥാനമായ മലങ്കാട് മലയാളി അസോസിയേഷനും. രണ്ടു സംഘടനകളും സംയുക്തമായാണ് സാധന സാമഗ്രഹികൾ കേരളത്തിലേക്ക് അയച്ചത്. ഇ പി വാസു, ടി ആർ ചന്ദ്രൻ, സത്യൻ നമ്പറത്ത് രാജു കൂടാതെ മലങ്കാട് മലയാളി സമാജത്തെ പ്രതിനിധീകരിച്ചു വിക്രമൻ പിള്ള, ടി എം അലാവുദ്ദീൻ വിനോദ് കുമാർ തുടങ്ങിയവരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമഗ്രഹികൾ തന്ന് സഹായിച്ചവരിൽ ഇതര ഭാഷക്കാരുടെ സേവനവും വിസ്മരിക്കാനാവില്ലെന്ന് ഏകോപനം നിർവഹിച്ച ടി ആർ ചന്ദ്രൻ പറഞ്ഞു. ഇതിനു മുൻപ് നിർദ്ദനരായ രോഗികൾക്ക് ചികിത്സാ ചിലവ് തുടങ്ങിയ സഹായങ്ങൾ നൽകി സമൂഹത്തിന് മാതൃകയായ സംഘടനയാണ് മുംബൈയിൽ പുതിയതായി രൂപം കൊണ്ട തൃശൂർ സ്വദേശികളുടെ കുടുംബ കൂട്ടായ്മ.
കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി, പന്‍വേല്‍
പന്‍വേല്‍ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ സമാഹരിച്ച ഏകദേശം 30 ടണ്‍ വസ്തുക്കളുമായി പ്രസിഡണ്ട് മനോജ് കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിലെത്തി. കുര്‍ളയില്‍ നിന്ന് പത്തംഗ സംഘംമാണ് ദുരിതബാധിതരെ നേരില്‍ക്കണ്ട് വസ്തുക്കള്‍ കൈമാറുന്നതിനായി കേരളത്തിൽ തിരുവല്ലയിലേക്ക് തിരിച്ചത്. ഉറന്‍ മുന്‍ എം.എല്‍.എ.. വിവേക് പാട്ടില്‍, എം.എല്‍.സി. ബാലാറാം പാട്ടില്‍, പന്‍വേല്‍ നഗര്‍ പരിഷത് മുന്‍ പ്രസിഡന്റ് ജെ.എം. മാത്രേ, പന്‍വേല്‍ മര്‍ച്ചന്റ് അസോസിയേഷന്‍, ഘാട്കോപ്പറിലെയും ഖാര്‍ റോഡിലെയും വസ്ത്ര വ്യാപാരികള്‍, തലോജയിലെ സീഫുഡ് എക്‌സ്പോര്‍ട്ടേഴ്സ്, പന്‍വേല്‍ മേഖലയിലെ ഡോക്ടര്‍മാര്‍, ഖാര്‍ഘറിലെ കെട്ടിട നിര്‍മാതാക്കള്‍, ഭാരതി വിദ്യാപീഠിലെ കുട്ടികള്‍, ഉറനിലേ സ്‌കൂള്‍ക്കുട്ടികള്‍ തുടങ്ങിയവര്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, പുതപ്പുകള്‍, കുപ്പിവെള്ളം എന്നിവയാണ് ഇവര്‍ വിതരണം ചെയ്തത്. നേരത്തേ ഇവര്‍ ഏകദേശം അഞ്ച് ടണ്‍ വെള്ളവും ബിസ്‌കറ്റും നേത്രാവതി എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിച്ചിരുന്നു.
നായർ സമാജം , പന്‍വേല്‍
പനവേല്‍ നായര്‍ സമാജം അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. കേരളത്തിലെ വെള്ളപ്പൊക്കം മൂലമുണ്ടായ കെടുതികളില്‍ മരിച്ചവര്‍ക്കുവേണ്ടി മൗനപ്രാര്‍ഥനയും നടത്തുകയുമുണ്ടായി. ജന്മനാട്ടില്‍ ഉണ്ടായ ദുരവസ്ഥ കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഓണാഘോഷം വേണ്ടെന്ന് വെക്കാനും സംഘടന തീരുമാനിച്ചു.
യുവ 16 നെരൂൾ
മഴക്കെടുതിയെ തുടർന്ന് കേരളത്തിലെ വിവിധക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനായി നവി മുംബൈയിലെ യുവജന സ്പോർട്‌സ് സംഘടനയായ യുവ 16 ചേർന്നു. ദുരിതബാധിതർക്കായി പ്രവാസികളിൽനിന്ന്‌ സംഭരിച്ച ഭക്ഷണവും വസ്ത്രങ്ങളും മറ്റു അവശ്യസാധനങ്ങളുമടങ്ങിയ ട്രക്ക് നെരൂളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.

പലാവ ഹൌസിങ് കോംപ്ലക്സ്
ഡോംബിവ്‌ലി ലോധാ ഗ്രൂപ്പിന്റെ പലാവ താമസ സമുച്ചയത്തിലെ മലയാളികൾ ചേർന്ന് അരി, പരിപ്പ് തുടങ്ങിയ ഭക്ഷണ സാമഗ്രഹികളും വസ്ത്രങ്ങളും സമാഹരിച്ചു വാഷി കേരളാ ഹൌസ് സംഭരണ കേന്ദ്രത്തിൽ വിതരണം ചെയ്തു.
ബസ്സീൻ കേരള സമാജം വസായ്
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള മരുന്നുകൾ വസായ് സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കും. ഡോക്ടർ വീണ വാര്യരുടെ നേതൃത്വത്തിൽ കാർഡിനൽ ആശുപത്രിയിലെ നഴ്‌സിങ് ജോലിക്കാർ, ബയോമെഡിക്കൽ വിദ്യാർഥികൾ എന്നിവടങ്ങുന്ന സംഘമാണ് നേതൃത്വം നൽകുന്നത്. 12 ലക്ഷം രൂപയുടെ മരുന്നുകളാണ് വസായ് കളക്‌ഷൻ സെന്ററിൽ നിന്ന് മാത്രം കയറ്റി അയയ്ക്കുന്നത്. മുംബൈയിൽനിന്ന്‌ പോകുന്ന 40 -ഓളം ഡോക്ടർമാർ നയിക്കുന്ന മെഡിക്കൽ ക്യാമ്പുകളിലേക്കാണ് മരുന്നുകൾ അയയ്ക്കുന്നത്.
കൊടുങ്ങല്ലൂർ കൂട്ടായ്മ
കൊടുങ്ങല്ലൂർ കുടുംബകൂട്ടായ്മ 51,000 രൂപ ആദ്യ ഗഡുവായി കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് അയച്ചു കൊടുത്തെന്ന് സെക്രട്ടറി സുനിൽ കുമാർ വി.എ. അറിയിച്ചു. പ്രസിഡന്റ് എം.കെ. നവാസ് 20 ലക്ഷം രൂപ തന്റെ സ്ഥാപനമായ സീസാഗ ഗ്രൂപ്പ് മുഖേനയും 10 ലക്ഷം രൂപ വേൾഡ് മലയാളി കൗൺസിൽ മുഖേനയും മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കൂടാതെ രണ്ടുട്രക്കുകളിലും ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ അയച്ചുകൊടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ 400 പേർക്കുവേണ്ട ഭക്ഷണതാമസ ക്രമീകരണങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. ജോ. സെക്രട്ടറി പ്രദീപ് കുമാർ കൊടുങ്ങല്ലൂരിൽ നേരിട്ട് പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ഈസ്റ്റ് കല്യാൺ കേരളസമാജം
ഈസ്റ്റ് കല്യാൺ കേരളസമാജം സമാഹരിച്ച അവശ്യ സാധനങ്ങൾ കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കയറ്റിയയച്ചു. കല്യാൺ ഭജൻ സമാജം, നായർ വെൽഫെയർ അസോസിയേഷൻ കല്യാൺ വെസ്റ്റ്, എസ്.എൻ.ഡി.പി. കല്യാൺ വെസ്റ്റ്, കണ്ണൂർ വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് സാധനങ്ങൾ സമാഹരിച്ചത്
മുളുണ്ട് കേരളസമാജം
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയുടെ ധനശേഖരണാർഥം മുളുണ്ട് കേരള സമാജത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് മുളൂണ്ട് റെയിൽവേസറ്റേഷൻ പരിസരത്ത് എല്ലാ കമ്മിറ്റി മെമ്പർമാരും ഒത്തുചേർന്ന് പ്രവർത്തനം നടത്തുമെന്ന് സമാജം പ്രസിഡന്റ് സി.കെ.കെ. പൊതുവാൾ പറഞ്ഞു.
ആരോഗ്യ പരിരക്ഷക്കായി ഡോക്ടർമാരുടെ സംഘവും ദുരിത ബാധിത പ്രദേശങ്ങളിലേക്ക്
പനവേൽ എം.ജി.എം. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെട്ട പതിനാലംഗസംഘം വ്യാഴാഴ്ച നേത്രാവതിയിൽ കേരളത്തിലേക്ക് തിരിച്ചു. ഡോക്ടർ പ്രസാദ വൈൻഗാൻകറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ജെറിയാട്രിക്സ് എം.ഡി. വർഷകാലെ, സ്നേഹ പി. കൊട്ടിയൻ, യോഗേഷ് സക്കാരെ, ഡോക്ടർ ശിവകാമി, ഡോക്ടർ നെവിൻ തോമസ് എന്നീ ഡോക്ടർമാരും നേഴ്‌സുമാരായ ജസ്റ്റിൻ പി.ടി., റോഗീസ് രാജൻ, ഷെറിൻ ജോളി, നിതിൻ എൻ., ഉജാല ചോരംഗെ, ലിഡിയ തോമസ്, അൻഷു വർഗീസ് എന്നിവരാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്.


മഹാനഗരം മലയാള നാടിനൊപ്പം 
നന്മ നിറഞ്ഞ ഓണസദ്യയുമായി റോയൽ റസോയ്
മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo

LEAVE A REPLY

Please enter your comment!
Please enter your name here