പ്രളയക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് താങ്ങായി മുളുണ്ട് നായർ സമാജം

0
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തന മികവ് പുലർത്തുന്ന മുളുണ്ട് നായർ സമാജം പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്ന കേരളത്തിന് 15 ലക്ഷം രൂപയുടെ ധനസഹായം നൽകി. , നായർ സമാജത്തിന് വേണ്ടി പ്രകാശ് പടിക്കൽ, വിജയകുമാർ, ലോക കേരള സഭാംഗം കൂടിയായ അഡ്വക്കേറ്റ് പ്രേമാ മേനോൻ, കൂടാതെ പെരുമാറ്റം രാധാകൃഷ്ണനും ഘാട് കോപ്പർ ജെയിൻ കമ്മ്യൂണിറ്റി പ്രതിനിധികളും ചേർന്നാണ് സഹായധനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ സംഘടന മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിൽ വസിക്കുന്ന നിർദ്ദനരായ യുവതികൾക്ക് മംഗല്യ ഭാഗ്യമൊരുക്കിയ സമൂഹ വിവാഹം തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള കർമ്മ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അതിജീവനത്തിന്റെ കെടുതിയിൽ നിന്നും പുനരുദ്ധാരണത്തിന്റെ പാതയിൽ പുതിയ കേരളം കെട്ടിപ്പടുക്കുവാനുള്ള സർക്കാരിന്റെ പദ്ധതികളെ ആവേശത്തോടെയാണ് മഹാരാഷ്ട്രയിലെ മലയാളികളും ഏറ്റെടുത്തിരിക്കുന്നത്

മഹാനഗരം മലയാള നാടിനൊപ്പം
തിരുവോണ നാളിൽ അതിജീവനത്തെ ആഘോഷമാക്കി മുംബൈ മലയാളികൾ
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

LEAVE A REPLY

Please enter your comment!
Please enter your name here