കേരളപ്പിറവിയെ ആഘോഷമാക്കാൻ ബോളിവുഡ് ഒരുങ്ങുന്നു

വൺ കേരളാ വൺ കൺസർട്ട് എന്ന സംഗീത താരനിശയിലൂടെ പണം ശേഖരിക്കാനാണ് പദ്ധതി.

0
പ്രളയക്കെടുതിയിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി ബോളിവുഡ് താരങ്ങൾ കൈകോർക്കുന്നു. ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് മുഖ്യ സംഘാടകൻ. വൺ കേരളാ വൺ കൺസർട്ട് എന്ന സംഗീത താരനിശയിലൂടെ പണം ശേഖരിക്കാനാണ് പദ്ധതി.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പരിപാടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.
അമിതാഭ്‌ ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, അക്ഷയ് കുമാർ, അഭിഷേക്‌ ബച്ചന്‍, ഫര്‍ഹാന്‍ അക്‌തര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്‌, ഷാഹിദ്‌ കപുര്‍, വരുണ്‍ ധവാന്‍, ഹൃത്തിക്‌ റോഷന്‍ തുടങ്ങിയ താരങ്ങൾ ഇതിനകം കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായങ്ങൾ നൽകിയിരുന്നു.
ബച്ചൻ ഫാമിലി 51 ലക്ഷം രൂപയാണ് ദുരിതാശ്വാസത്തിനായി സംഭാവന നൽകിയത്. കൂടാതെ തന്റെ സ്വകാര്യ വസ്ത്രങ്ങളും ദുരിതം പേറുന്നവർക്ക് സാന്ത്വനമായി ബച്ചൻ നൽകിയിരുന്നു. ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ബോളിവുഡ് താരങ്ങളുടെ സംഭാവനകൾ സമാഹരിച്ചിരുന്നത്. ആറു ബോക്സുകളിലായി 80 ജാക്കറ്റുകൾ , 25 പാന്റുകൾ 20 ഷർട്ടുകൾ കൂടാതെ 40 പാദരക്ഷകളും ബച്ചൻ സംഭാവന ചെയ്തിരുന്നു.

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

LEAVE A REPLY

Please enter your comment!
Please enter your name here