മോഹൻലാൽ പെട്ടെന്ന് രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്ന് മുംബൈയിലെ സുഹൃത്തുക്കൾ

അഭ്യൂഹങ്ങളിൽ വസ്തുതയില്ലെന്നും രാഷ്ട്രീയം തൽക്കാലം ലാലിൻറെ അജണ്ടയിലില്ലെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങൾ

0
മോഹൻലാൽ ബി ജെ പിയിൽ ചേർന്നുവെന്നും അടുത്ത തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കുമെന്ന പ്രചാരണം വെറും കെട്ടുകഥകൾ മാണെന്നാണ് താരത്തിന്റെ മുംബൈയിലെ അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയത്. സിനിമയിലും, ടെലിവിഷനിലും പരസ്യമേഖലയിലും വിജയക്കൊടി പറിച്ചു നിൽക്കുമ്പോൾ മോഹൻലാലിനെ പോലൊരാൾ ഇത്തരമൊരു എടുത്തു ചാട്ടം നടത്തില്ലെന്ന് തന്നെയാണ് വർഷങ്ങളായി ലാലുമായി സുഹൃത്ബന്ധം കാത്തു സൂക്ഷിക്കുന്ന ഇവരെല്ലാം പറയുന്നത് .

അഭ്യൂഹങ്ങളിൽ വസ്തുതയില്ലെന്നും രാഷ്ട്രീയം തൽക്കാലം ലാലിൻറെ അജണ്ടയിലില്ലെന്നും  അടുത്ത വൃത്തങ്ങൾ

അമ്മയുടെ പ്രസിഡന്റ് പദമടക്കം ഉത്തരവാദിത്വപ്പെട്ട പല സ്ഥാനങ്ങളും, വ്യവസായ സാമ്രാജ്യങ്ങളും, നിർമ്മാണ കമ്പനികളുമെല്ലാം മാറ്റി വച്ച് കേരളം പോലൊരു സംസ്ഥാനത്ത് ഒരു പരീക്ഷണത്തിന് ലാൽ തൽക്കാലം തയ്യാറാകില്ലെന്ന് തന്നെയാണ് മുംബൈയിലെ താരത്തിന്റെ സുഹൃത്തുക്കൾ തറപ്പിച്ചു പറഞ്ഞത്. ബിഗ് ബോസ്സ് ഷൂട്ടിങ്ങുമായി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ ലാലുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും ഇവർ പറഞ്ഞു. എന്നാൽ വിശദാംശങ്ങൾ പങ്കു വയ്ക്കുവാൻ വിസമ്മതിച്ചു.
മോഹൻലാൽ ബി.ജെ.പിയില്‍ ചേരുമെന്ന് സുരേഷ് ഗോപിക്ക് മുൻപ് തന്നെ പ്രചരണമുണ്ടായിരുന്നു. അതേസമയം, മോഹന്‍ലാല്‍ ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് താരത്തിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഇതിനു പിന്നാലെയാണ് ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. വിശ്വശാന്തി ഫൌണ്ടേഷൻ എന്ന ക്യാൻസർ ഇൻസ്റ്റിട്യൂട്ട് സംബന്ധമായ കാര്യങ്ങൾ മാത്രമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് നടൻ തന്നെ തന്റെ ട്വിറ്ററിൽ കുറിച്ചിട്ടുമുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വസ്‌തുതയൊന്നുമില്ലെന്ന് തന്നെയാണ് മോഹൽലാലിന്റെ മുംബൈയിലെ സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്.


മോഹൻലാലിന്റെ പത്രസമ്മേളനത്തെ പൊളിച്ചടുക്കി സംഗീത ലക്ഷ്മണ.
ദിലീപും പൃഥ്വിയും പൊട്ടന്മാരെന്നും അഭിഭാഷക

മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here