കാലമറിഞ്ഞ പാതിരാകാലം

അരവിന്ദന് ശേഷം കണ്ട പ്രിയനന്ദന്റെ ബൗധിക ജാടകളില്ലാത്ത സിനിമ - പടുതോൾ വാസുദേവൻ എഴുതിയ നിരൂപണം

0
മുംബൈ വാസികളായ മുരളി മാട്ടുമ്മൽ  നിർമ്മിച്ച സിനിമയുടെ കഥ ഒരുക്കിയത്  എൻ ശ്രീജിത്തും സുഹൃത്തുമാണ്. പാതിരകാലം പ്രിയാ നന്ദന്റെ സംവിധാനത്തിലെ പുതിയ അദ്ധ്യായം. തികഞ്ഞ ദൃശ്യാ വശ്യത നിറഞ്ഞ ക്യാമറ കണ്ണുകൾ. മൂന്നു ഭാഗങ്ങളിലായി ഈ സിനിമയെ തിരിച്ചിരിക്കുന്നു. അച്ഛനെ തേടിയുള്ള  ഒരു മകളുടെ തിരയാളാണ് ഇതിവുത്തം. വിദേശ വിദ്യാഭ്യാസം തുടരുന്ന ബർലിനിൽ നിന്നും അച്ഛന്റെ തിരോധനമറിഞ്ഞു അദ്ദേഹം സഞ്ചരിച്ച വഴികളിലൂടെ തിരയുന്ന കഥാപാത്രമാണിത്. അവരോടൊപ്പം ഒരു ആൺ സുഹൃത്തുമുണ്ട് . നമ്മുടെ നാടിന്റെ കഴിഞ്ഞ കാലഘട്ടത്തിലെ രാഷ്ട്രീയ ചിത്രവും അതിന്റെ പാപ്പരത്തവും വരച്ചു കാട്ടുകയാണ് ഇവിടെ ചെയുന്നത്. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാത്ത കലുഷിത ചിന്തകളിലൂടെയാണ് കഥാ പത്രം തന്റെ അച്ഛൻ കടന്നു പോയതെന്ന് മനസിലാക്കുന്നു. ആദ്യം നാട്ടിലെ സുഹൃത്തുക്കളും പോലീസും കമ്മ്യൂണിസ്റ്റ് ആശയക്കാരെന്നു നടിക്കുന്ന സുഹൃത്തുക്കളും എല്ലാം അധികാരത്തിന്റെ പണക്കൊഴുപ്പിന്റെ പിന്നിലെന്ന തിരിച്ചറിവ് അച്ഛനെ സ്വയം കണ്ടെത്തണമെന്ന തീരുമാനത്തിൽ എത്തിക്കുന്നു. 

അച്ഛനെ അന്വേഷിച്ചു ആദ്യം ആദിവാസികളുടെ വയനാട്ടിൽ ഭൂസമര പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അച്ഛന്റെ അസ്തിത്വം തേടി കാടിന്റെ മൂപ്പനിൽ തുടങ്ങുന്നു. മാവോയിസ്റ്റുകൾ എന്ന അധികാരത്തിന്റെ സംശയ കുന്ത മുന ആദിവാസിക്കും പോലീസ് ബൂട്ടുകളിലാണ് ഉത്തരം നൽകുന്നത്.  രണ്ടാമത് തിരയുന്നത് മാറാട് കടപ്പുറത്താണ്  വർഗീയ കോമരങ്ങളുടെ ഉറഞ്ഞു തുള്ളൽ വിഭാഗീയത സൃഷ്ടിച്ച മനുഷ്യത്വത്തിന്‌ നേരെയുള്ള ദൃശ്യവത്കരണമാണ് .
 
മൂന്നാമത് കോർപ്പറേറ്റ് കോളാ സമരങ്കണത്തിൽ കുടി വെള്ളത്തിന് വേണ്ടിയുള്ള കീഴാള വർഗ സമര ഭൂമിയിൽ അടിച്ചമർത്തപ്പെട്ടവന്റെ തളർന്നു ഉറങ്ങുന്ന നിസ്സഹായതയുടെ മനുഷ്യത്ത രൂപത്തെ മനസിലാക്കുന്നു.  മണ്ണ് മനുഷ്യന് അവകാശപ്പെട്ടതെന്ന തിരിച്ചറിവ് എവിടെയും പൊതു സമൂഹവും പൊതു പ്രശ്നങ്ങളും അധികാരത്തിനു തലവേദനയാണ് എന്ന വിരൽ ചൂണ്ടൽ നിസ്സഹായ മനുഷ്യരുടെ ജീവിതങ്ങളെ തുറന്നു കാണിക്കുന്നു. 
 
സത്യസന്ധമായ തിരശീല അനുഭവങ്ങൾ പകർത്തിയതാണ് പ്രിയാനന്ദൻ മണ്ണ് വിതറി അവസാനിപ്പിക്കുന്നത്.   
– പടുതോൾ വാസുദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here